- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യാന്തര ട്രാവല്‍മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കം
ഏഴു രാജ്യങ്ങളില്‍ നിന്നും, ഇരുപത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറ്റിയിരുപതിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് മേള ഒരുക്കിയിട്ടുള്ളത്.കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, ഗോവ, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, തമിഴ്നാട്, ഡല്‍ഹി, അരുണാച്ചല്‍ പ്രദേശ്, കര്‍ണാടക എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളുടെ പവിലിയനുകള്‍ ടൂറിസം സങ്കേതങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കും.പങ്കാളിത്ത സംസ്ഥാനമെന്ന നിലയിലാണ് കര്‍ണാടക മേളയില്‍ പങ്കെടുക്കുന്നത്. പങ്കാളിത്ത രാജ്യങ്ങളെന്ന നിലയില്‍ അബുദാബിയുടേയും, മലേസ്യയുടേയും സജീവ സാന്നിധ്യമുണ്ട്
കൊച്ചി: രാജ്യാന്തര ട്രാവല്‍മാര്‍ട്ട് ടൂറിസം മേളയ്ക്ക് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന മേള മൂന്ന് ദിവസം നീണ്ടു നില്‍ക്കും . ഏഴു രാജ്യങ്ങളില്‍ നിന്നും, ഇരുപത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറ്റിയിരുപതിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് മേള ഒരുക്കിയിട്ടുള്ളത്. സ്പിയര്‍ ട്രാവല്‍ മീഡിയ ആന്റ് എക്സിബിഷന്‍സ് ആണ് സംഘാടകര്‍.മലേസ്യന്‍ ടൂറിസം ഡയറക്ടര്‍ റാസൈദി അബ്ദ് റഹീം മേള ഉദ്ഘാടനം ചെയ്തു.ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പൗലോസ് കെ മാത്യുവും അധ്യക്ഷത വഹിച്ചു.
കേരളത്തില്‍നിന്നുള്ള യാത്രികര്‍ക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ്സ് യാത്രാ സാധ്യതകളും, ബഡ്ജറ്റും, ഫിനാന്‍സിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകള്‍ നല്‍കുന്നതെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു.മുന്‍ വര്‍ഷത്തേതുപോലെ പതിനയ്യായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേളയുടെ പത്താമത് എഡിഷന്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, ഗോവ, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, തമിഴ്നാട്, ഡല്‍ഹി, അരുണാച്ചല്‍ പ്രദേശ്, കര്‍ണാടക എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളുടെ പവിലിയനുകള്‍ ടൂറിസം സങ്കേതങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കും.പങ്കാളിത്ത സംസ്ഥാനമെന്ന നിലയിലാണ് കര്‍ണാടക മേളയില്‍ പങ്കെടുക്കുന്നത്. പങ്കാളിത്ത രാജ്യങ്ങളെന്ന നിലയില്‍ അബുദാബിയുടേയും, മലേസ്യയുടേയും സജീവ സാന്നിധ്യമുണ്ട്. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവയൊരുക്കുന്ന സഞ്ചാരകേന്ദ്രങ്ങളുടെ ചിത്രീകരണം മേളയെ ആകര്‍ഷകമാക്കുന്നു.അബുദാബി, മലേസ്യ, ടര്‍ക്കി, ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി ഏഴിലധികം വിദേശ രാജ്യങ്ങള്‍ക്കായുള്ള പവലിയനുകളുമാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍.
ആഭ്യന്തര യാത്രകളാണ് ഇന്ത്യയില്‍ ടൂറിസം മേഖലയുടെ നട്ടെല്ലെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു. അമ്പത്തിയാറ് കോടിയിലധികം ജനങ്ങള്‍ രാജ്യത്ത് വിനോദയാത്ര നടത്തുന്നതായാണ് കണക്കുകള്‍. ചൈനയുടെ തൊട്ടുതാഴെയാണിത്. വിനോദയാത്രക്കായി പണത്തിന്റെ നീക്കിയിരിപ്പ്, കുറഞ്ഞ നിരക്കിലുള്ള ടൂര്‍ പാക്കേജുകളുമെല്ലാം ടൂറിസത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളുമൊരുക്കുന്ന ലാഭകരമായ ടൂര്‍ പാക്കേജുകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണ് മേള ഒരുക്കുന്നതെന്ന് രോഹിത് ഹംഗല്‍ പറഞ്ഞു.ഇന്ത്യയിലെ നൂറിലധികം വിനോദസഞ്ചാര മേഖലകളിലേക്കുള്ള ഹോളിഡേ പാക്കേജുകള്‍ക്കായും മേള പ്രയോജനപ്പെടുത്താം. രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാരും, ഇന്ത്യയിലെ നാനാഭാഗങ്ങളില്‍നിന്നുള്ള റിസോര്‍ട്ടുകളും ആകര്‍ഷകമായ പാക്കേജുകളുമായി മേളയിലുണ്ട്.
യാത്രികര്‍ക്ക് യാത്രയെ സംബന്ധിച്ച വിശദവിവരങ്ങളും, ചെലവുകളും, യാത്രാ സീസണുകളെക്കുറിച്ചും വ്യക്തമായ ചിത്രവും ഇതുവഴി ലഭിക്കും.2020 - 2021 കാലയളവില്‍ രണ്ട് കോടി ഇന്ത്യക്കാര്‍ വിദേശയാത്രക്ക് തയ്യാറെടുക്കുന്നതായി ടൂറിസം പഠനങ്ങളും ട്രെന്റുകളും സൂചിപ്പിക്കുന്നു. ടൂറിസം മേഖലയെ ലക്ഷ്യമിട്ട് വിവിധ പാക്കേജുകളുമായി എയര്‍ലൈനുകള്‍, പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടുകള്‍, ഷിപ്പിങ്ങ്, ക്രൂയിസ് ലൈനുകള്‍, ഹോളിഡേ പാക്കേജ് ഫിനാന്‍സിങ്ങ് കമ്പനികളും, ആയുര്‍വേദിക് റിസോര്‍ട്ടുകള്‍, അഡ്വഞ്ചേര്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, വൈല്‍ഡ് ലൈഫ് റിസോര്‍ട്ടുകള്‍ എന്നിവയെല്ലാം മേളയില്‍ സജീവ സാന്നിധ്യമാണ്. സ്പോട്ട് ബുക്കിങ്ങുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും മേള ലഭ്യമാക്കുന്നുണ്ട്.രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം. പ്രവേശനം സൗജന്യം. മേള നാളെ സമാപിക്കും.
RELATED STORIES
നഷ്ടമില്ലാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍...
14 Jan 2025 6:14 PM GMTജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ...
14 Jan 2025 5:07 PM GMTതാഹിര്‍ ഹുസൈന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാം, എസ്കോര്‍ട്ട്...
14 Jan 2025 4:37 PM GMTവനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
14 Jan 2025 4:21 PM GMTബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെ കൂട്ടബലാല്‍സംഗക്കേസില്‍...
14 Jan 2025 4:10 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു
14 Jan 2025 3:28 PM GMT