Flash News

യുഎഇ പൊതുമാപ്പ് ഡിസംബര്‍ 1 വരെ നീട്ടി

യുഎഇ പൊതുമാപ്പ് ഡിസംബര്‍ 1 വരെ നീട്ടി
X


ദുബയ്: വിസയും, യാത്രാ രേഖകളുമില്ലാതെ രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് യാതൊരു പിഴയും നല്‍കാതെ രാജ്യം വിട്ട് പോകാന്‍ കഴിയുന്ന പൊതുമാപ്പ് സമയം പരിധി യുഎഇ ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 1 വരെയാണ് ദീര്‍ഘിപ്പിച്ച സമയ പരിധി. ആഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പുതിയ വിസ ലഭിക്കുകയാണങ്കില്‍ രാജ്യം വിട്ട് പോകാതെ തന്നെ നിയമ വിധേയമായി താമസിക്കാനും അധികൃതര്‍ ഈ പ്രാവശ്യം സൗകര്യം ഒരുക്കിയിട്ടുണ്ട്.

അനധികൃത തൊഴിലാളികള്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗിപ്പെടുത്താനായി അബുദബി, ദുബയ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലായി പ്രത്യേക ഔട്ട് പാസ്സ് സെന്ററുകള്‍ തന്നെ ആരംഭിച്ചിരുന്നു. ഈ കേന്ദ്രങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it