Parliament News

സിഎഎ പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട അഞ്ചു വിദേശികളെ പുറത്താക്കി

പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം വിദേശ പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടെന്നുള്ള വിവരം പുറത്ത് വിട്ടത്.

സിഎഎ പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട അഞ്ചു വിദേശികളെ പുറത്താക്കി
X

ന്യൂഡല്‍ഹി: വിവാദ പൗരത്വ നിയമത്തിനെതിരേ രാജ്യമെമ്പാടുമുയരുന്ന പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട അഞ്ചോളം വിദേശ പൗരന്‍മാരോട് രാജ്യംവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം. പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം വിദേശ പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടെന്നുള്ള വിവരം പുറത്ത് വിട്ടത്.

സമരത്തില്‍ പങ്കെടുത്ത് വിസാ ചട്ടം ലംഘിച്ചെതിനാലാണ് വിദേശ പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചെതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. അതിനിടെ, പൗരത്വ സമരവുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരേ രാജ്യമാകെമാനം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന് കൃത്യമായി മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. രാജ്യദ്രോഹക്കുറ്റവും യുഎപിഎയുമടക്കം ചാര്‍ത്തി എത്ര സമരക്കാരെ അറസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന് ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണന്നും കേന്ദ്ര സര്‍ക്കാറിന്റെ പക്കല്‍ സമരക്കാര്‍ക്കെതിരെയെടുത്ത നടപടിയുടെ വിവരങ്ങളില്ല എന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.


Next Story

RELATED STORIES

Share it