സുല്‍ത്താന്‍ ബത്തേരി: തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലെ കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു. തോല്‍വിയുടെ കാരണക്കാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് മുന്‍ മണ്ഡലം പ്രസിഡന്റ് കോണ്‍ഗ്രസ് ഓഫിസില്‍ നിരാഹാരം കിടന്നു പ്രതിഷേധിച്ചു.
അതേസമയം, പ്രശ്‌നപരിഹാരം ഉണ്ടാവുമെന്നു കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് ഉറപ്പുനല്‍കിയിട്ടും മുന്‍ മണ്ഡലം പ്രസിഡന്റിന്റെ പ്രതിഷേധം അനാവശ്യമാണെന്നു നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ 11ഓടെയാണ് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി ഓഫിസില്‍ നാടകീയരംഗം അരങ്ങേറിയത്.
ജനുവരി എട്ടിനു കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡിസിസി ഖജാഞ്ചി എന്‍ എം വിജയന്റെ നേതൃത്വത്തില്‍ നേതാക്കളായ ഡി പി രാജശേഖരന്‍, ആര്‍ പി ശിവദാസ്, ബാബു പഴുപ്പത്തൂര്‍ എന്നിവര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്‍ സി കൃഷ്ണകുമാറുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് മുന്‍ മണ്ഡലം പ്രസിഡന്റ് കുന്നത്ത് അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓഫിസിലെത്തിയത്. തുടര്‍ന്നു നടന്ന വാക്കേറ്റത്തിനൊടുവില്‍ കുന്നത്ത് അഷ്‌റഫ് ഓഫിസിനുള്ളില്‍ കിടന്നു പ്രതിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം, സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ്സിലെ അസ്വാരസ്യം പരിഹരിക്കാന്‍ കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചുവെന്നും ഇതിനു പിന്നാലെ അഷ്‌റഫ് നടത്തുന്ന പ്രതിഷേധം അനാവശ്യമാണന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നം വരും ദിവസങ്ങളില്‍ രൂക്ഷമാവുമെന്നാണ് ഇപ്പോഴത്തെ സംഭവം സൂചിപ്പിക്കുന്നത്.