ശെയ്ഖ് ഹസീന രാജ്യംവിട്ടു; ഇന്ത്യയിലേക്കെന്ന് റിപോര്‍ട്ട്

Update: 2024-08-05 11:02 GMT

ധക്ക: സര്‍ക്കാര്‍ വിരുദ്ധ കലാപം രൂക്ഷമായതോടെ രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപോര്‍ട്ട്. സൈനിക വിമാനത്തില്‍ 'സുരക്ഷിത സ്ഥാന'ത്തേക്ക് മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍, ഇന്ത്യയിലെ ബംഗാളിലേക്ക് ഹസീന വന്നതെന്നും റിപോര്‍ട്ടുകളുണ്ട്. പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സൈന്യത്തിന്റെ അന്ത്യശാസനം ലഭിച്ചതോടെയാണ് ശെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് അവരുടെ ഔദ്യോഗികവസതിയിലേക്ക് ഇരച്ചുകയറി.

    സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കാനുള്ള നീക്കത്തിനെതിരേ 'സ്റ്റുഡന്റ്‌സ് എഗയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍' എന്ന സംഘടന തുടങ്ങിയ സമരമാണ് ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. രാജ്യത്തെ 13 ജില്ലകളിലേക്കും കലാപം പടര്‍ന്നതോടെയാണ് ഹസീനയ്ക്ക് രാജിവച്ച് രാജ്യം വിടേണ്ടിവന്നത്.

Tags:    

Similar News