ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ച ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍

ടെലിവിഷന്‍ ടോക് ഷോയ്ക്കിടെയാണ് ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ചത്. ഫിഫ കൗണ്‍സില്‍ അംഗം മഹ്ഫൂസ അക്തര്‍ കിരോണ്‍ ആണ് അറസ്റ്റിലായത്.

Update: 2019-03-18 05:55 GMT

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ച ഫിഫയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയെ അറസ്റ്റുചെയ്തു. ടെലിവിഷന്‍ ടോക് ഷോയ്ക്കിടെയാണ് ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ചത്. ഫിഫ കൗണ്‍സില്‍ അംഗം മഹ്ഫൂസ അക്തര്‍ കിരോണ്‍ ആണ് അറസ്റ്റിലായത്. ക്രിക്കറ്റിനെ ഏറെ താല്‍പര്യമുള്ള ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഫുട്‌ബോളിനെ അവഗണിക്കുകയാണെന്നാണ് മഹ്ഫൂസ അക്തര്‍ ആരോപിച്ചത്.

ഫുട്‌ബോളിനോടും ക്രിക്കറ്റിനോടും പ്രധാനമന്ത്രിക്ക് രണ്ട് നിലപാടാണ്. ക്രിക്കറ്റിനെ പ്രധാനമന്ത്രി സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയും ഫുട്‌ബോളിനെ അവഗണിക്കുകയുമാണെന്നും മഹ്ഫൂസ കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണം രാജ്യത്തെ നടുക്കിയെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക കായിക ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഹസന്‍ ചൗധരിയാണ് മഹ്ഫൂസയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മഹ്ഫൂസ അക്തര്‍ ജാമ്യത്തിന്ന് അപേക്ഷിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.







Tags:    

Similar News