ആര്‍എസ്എസ്, പശുഭീകരത, മുസ്‌ലിംകള്‍; മരണക്കണക്കുകള്‍ ഇങ്ങനെ

പശുഭീകരതയില്‍ ജീവനും അഭിമാനവും ജീവനോപാധികളും നഷ്ടപ്പെട്ട് മുസ്‌ലിംകള്‍. രണ്ട് സംഭവങ്ങളില്‍ ഇരകളെ കെട്ടിയിട്ട് നഗ്‌നരാക്കി അടിക്കുകയും മറ്റു രണ്ടു സംഭവങ്ങളില്‍ ഇരകളെ മരത്തില്‍ തൂക്കുകയുമാണ് പശു ഭീകരര്‍ ചെയ്തത്.

Update: 2019-02-04 10:21 GMT

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ പശുഭീകരതയില്‍ ജീവനും അഭിമാനവും ജീവനോപാധികളും നഷ്ടപ്പെട്ട് മുസ്‌ലിംകള്‍. മോദി ഭരണത്തില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെന്നാണ് കണക്കുകള്‍ പറയുന്നു. 2010നും 2017നുമിടയില്‍ പശുവിന്റെ പേരിലുണ്ടായ അതിക്രമങ്ങളിലും ആക്രമണങ്ങളിലും ഇരകളാക്കപ്പെട്ടവരില്‍ 51 ശതമാനവും, 63 വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ട 28 ഇന്ത്യക്കാരില്‍ 86 ശതമാനവും മുസ്‌ലിംകളാണെന്ന് ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് ഡാറ്റ പോര്‍ട്ടലായ ഇന്ത്യസ്‌പെന്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ആക്രമണങ്ങളില്‍ 97 ശതമാനവും അരങ്ങേറിയത് 2014 മേയില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമാണ്. പശുവിനെ ചൊല്ലിയുള്ള 32 ആക്രമണ സംഭവങ്ങളും നടന്നിട്ടുള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യസ്‌പെന്‍ഡ് നടത്തിയ വിശകലനം വ്യക്തമാക്കുന്നു.

ബിജെപി ഭരണത്തില്‍ ഇത്തരം സംഭവങ്ങളില്‍ 26 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. 124 പേര്‍ക്ക് ഈ ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇത്തരം സംഭവങ്ങളിലേറെയും നടന്നത് വ്യാപകമായ ഊഹാപോഹ പ്രചാരണങ്ങളുടെ ഫലമായിരുന്നു. ദേശീയ, സംസ്ഥാന തല ്രൈകം റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തപ്പെട്ട ആക്രമണ സംഭവങ്ങളില്‍ പശുവുമായി ബന്ധപ്പെട്ട് മാത്രം നടന്ന അതിക്രമങ്ങളെ വേറിട്ട് രേഖപ്പെടുത്തുന്നില്ല. ഈ രേഖയ്ക്കു പുറമെ വാര്‍ത്തകളെ കൂടി വിശകലനം ചെയ്താണ് ഇന്ത്യസ്‌പെന്‍ഡ് ഈ കണക്കെടുപ്പ് നടത്തിയത്.

മോദിഭരണത്തില്‍ ഏറ്റവും നിഷ്ഠൂരമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് 2017ലാണ്. ഈ വര്‍ഷം പകുതി പിന്നിട്ടപ്പോഴേക്കും പശുവിനെ ചൊല്ലി 20 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതായത് 2016ല്‍ അരങ്ങേറിയതിന്റെ 75 ശതമാനം വരുമിത്.

ആള്‍ക്കുട്ട ആക്രമണം, ഗോസംരക്ഷകരുടെ ആക്രമണം, കൊലപാതകം, കൂട്ടബലാല്‍സംഗം എന്നിങ്ങനെ പോകുന്നു അതിക്രമങ്ങള്‍. ഇക്കൂട്ടത്തില്‍ രണ്ട് സംഭവങ്ങളില്‍ ഇരകളെ കെട്ടിയിട്ട് നഗ്‌നരാക്കി അടിക്കുകയും മറ്റു രണ്ടു സംഭവങ്ങളില്‍ ഇരകളെ മരത്തില്‍ തൂക്കുകയുമാണ് പശു ഭീകരര്‍ ചെയ്തത്.


പശുവിന്റെ പേരില്‍ സംഘപരിവാര്‍ അടിച്ചുകൊന്നവര്‍ ഇവരാണ്.


1. ഷാറൂഖ് ഖാന്‍(20 വയസ്സ്), 29 ആഗസ്റ്റ് 2018, ബറേലി, ഉത്തര്‍ പ്രദേശ്. പശുവിനെ മോഷ്ടച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ അടിച്ചു കൊന്നു.


2. അക്ബര്‍ ഖാന്‍, 20 ജൂലൈ 2018, അല്‍വാര്‍, രാജസ്ഥാന്‍. പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു.


3. മുഹമ്മദ് ഖാസിം(38 വയസ്സ്), 18 ജൂണ്‍ 2018, ഹാപൂര്‍, ഉത്തര്‍പ്രദേശ്, പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ അടിച്ചു കൊന്നു.


4. മുര്‍തസ അന്‍സാരി, 13 ജൂണ്‍ 2018, ഗൊഢ, ജാര്‍ഗണ്ട്, പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ചു കൊന്നു.


5. സിറാബുദ്ദീന്‍ അന്‍സാരി, 13 ജൂണ്‍ 2018, ഗൊഢ, ജാര്‍ഗണ്ട്, പശുക്കടത്ത് ആരോപിച്ച് അടിച്ച് കൊന്നു.


6. സിറാജ്(45 വയസ്സ്), 17 മെയ് 2018, സത്‌ന, മധ്യപ്രദേശ്. പശുവിനെ കശാപ്പ് ചെയ്തതിന്റെ പേരില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.


7. ഉമര്‍ ഖാന്‍, 9 നവംബര്‍ 2017, അല്‍വാര്‍, രാജസ്ഥാന്‍. പശുക്കളുമായി പോകുന്നതിനിടെ അടിച്ചുകൊന്നു.


8. ഹാഫിസുല്‍ ഷെയ്ഖ്, 27 സെപ്തംബര്‍ 2017, ജല്‍പായ്ഗുരി, വെസ്റ്റ് ബംഗാള്‍, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


9. അന്‍വര്‍ ഹുസൈന്‍, 27 ആഗസ്റ്റ് 2017, ജലപായ്പുരി, വെസ്റ്റ് ബംഗാള്‍. പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


10. മുഹമ്മദ് നാസിര്‍, 22 ജൂണ്‍ 2017, ചോപ്ര, നോര്‍ത്ത് ദിനജ്പൂര്‍, വെസ്റ്റ് ബംഗാള്‍. പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


11. മുഹമ്മദ് സമീറുദ്ദീന്‍, 22 ജൂണ്‍ 2017, ചോപ്ര, നോര്‍ത്ത് ദിനജ്പൂര്‍, വെസ്റ്റ് ബംഗാള്‍. പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


12. നാസിറുല്‍ ഹഖ്, 22 ജൂണ്‍ 2017, ചോപ്ര, നോര്‍ത്ത് ദിനജ്പൂര്‍, വെസ്റ്റ് ബംഗാള്‍. പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


13. ഹാഫിസ് ജുനൈദ്, 22 ജൂണ്‍ 2017, ഹരിയാന, ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് അടിച്ചുകൊന്നു.


14. ഷെയ്ഖ് സിറാജ്, 18 മെയ് 2017, ജാര്‍ഗണ്ട്, പശുക്കടത്ത് ആരോപിച്ച് അടിച്ച് കൊന്നു.


15. ഷെയ്ഖ് സജു, 18 മെയ് 2017, ജാര്‍ഗണ്ട്, പശുക്കടത്ത് ആരോപിച്ച് അടിച്ച് കൊന്നു.


16. ഷെയ്ഖ് നയിം, 18 മെയ് 2017, ജാര്‍ഗണ്ട്, പശുക്കടത്ത് ആരോപിച്ച് അടിച്ച് കൊന്നു.


17. റിയാസുദ്ദീന്‍ അലി, 30 ഏപ്രില്‍ 2017, അസം, പശുക്കടത്ത് ആരോപിച്ച് അടിച്ച് കൊന്നു.


18. അബു ഹനീഫ. 30 ഏപ്രില്‍ 2017, അസം, പശുക്കടത്ത് ആരോപിച്ച് അടിച്ച് കൊന്നു.


19. പെഹ്‌ലു ഖാന്‍, 1 ഏപ്രില്‍ 2017, അല്‍വാര്‍, രാജസ്ഥാന്‍, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


20. മുഹമ്മദ് അയ്യൂബ് മെവ്, 12 സെപ്തംബര്‍ 2016, അഹമ്മദാബാദ്, ഗുജറാത്ത്, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


21. ഇനായത്തുല്ല ഖാന്‍, 17 മാര്‍ച്ച് 2016, ജാര്‍ഗണ്ട്, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


22. മുഹമ്മദ് മജ്‌ലൂം, 17 മാര്‍ച്ച് 2016, ജാര്‍ഗണ്ട്, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


23. മുഹമ്മദ് ഹുസൈന്‍, 13 ജനുവരി 2016, മധ്യപ്രദേശ്, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


24. നോമാന്‍, 15 ഒക്ടോബര്‍ 2015, ഹിമാചല്‍ പ്രദേശ്, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


25. സാഹിദ് അഹമ്മദ് ബട്ട്, 9 ഒക്ടോബര്‍ 2015, ഉദംപൂര്‍, ജമ്മു, പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നു.


26. മുഹമ്മദ് അഖ്‌ലാഖ്, 28 സെപ്തംബര്‍ 2015, ദാദ്രി, ഉത്തര്‍പ്രദേശ്, പശുമാംസം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.

Tags:    

Similar News