സമര സജ്ജരായി കര്‍ഷകര്‍; കിലോമീറ്ററുകള്‍ ദൂരത്തില്‍ ട്രാക്ടറുകള്‍, റോഡുകള്‍ സ്തംഭിച്ചു

കര്‍ഷകരുടെ നൂറുകണക്കിന് ട്രാക്ടറുകള്‍ തലസ്ഥാന നഗരിയിയെ ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ ഹൈവേകളിലെ ഗതാഗതം മന്ദഗതിയിയിലാണ്.

Update: 2021-01-25 10:37 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ സംഘടിപ്പിക്കുന്ന ട്രാക്ടര്‍ റാലിക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഡല്‍ഹി അതിര്‍ത്തിയിലെ റോഡുകള്‍ പൂര്‍ണമായും സ്തംഭിച്ചു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ എത്തിയതോടെ സിങ്കു, തിക്രി അതിര്‍ത്തിയിലെ ഹൈവേകളില്‍ ട്രാക്ടറുകള്‍ നിരന്നു.

കര്‍ഷകരുടെ നൂറുകണക്കിന് ട്രാക്ടറുകള്‍ തലസ്ഥാന നഗരിയിയെ ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ ഹൈവേകളിലെ ഗതാഗതം മന്ദഗതിയിയിലാണ്.

ബഹല്‍ഗവ് ഗ്രാമം മുതല്‍ സോണിപട്ട് ജില്ലയിലെ സിങ്കു അതിര്‍ത്തി വരെയുള്ള എന്‍എച്ച് 44 ന്റെ 12 കിലോമീറ്ററിലധികം കനത്ത ഗതാഗതക്കുരുക്കില്‍ അമര്‍ന്നു. കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകള്‍ ദേശീയപാതയുടെ ഇരുവശത്തും പാര്‍ക്ക് ചെയ്തിട്ടുണ്ട്.

ജജ്ജാര്‍ ജില്ലയില്‍, 15 കിലോമീറ്റര്‍ ദൂരം ബഹദുര്‍ഗ വ ് ബൈപാസ് ട്രാക്ടര്‍ ട്രെയിലറുകളാല്‍ നിറഞ്ഞിരിക്കുന്നു. പഞ്ചാബ് കര്‍ഷകര്‍ ബഹാദുര്‍ഗ് നഗര പാതയിലൂടെ തിക്രിയിലേക്ക് പുറപ്പെട്ടതോടെ ഈ റോഡിലൂടെയുള്ള ഗതാഗതവും സ്തംഭിച്ചു.

Tags:    

Similar News