ആണവ നിരായുധീകരണം: ഉപരോധത്തില്‍ തടഞ്ഞ് ട്രംപ്- കിം ചര്‍ച്ച പരാജയപ്പെട്ടു; ഒരുമിച്ചുള്ള ഭക്ഷണം ഒഴിവാക്കി
ഉപരോധം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട ഉത്തര കൊറിയന്‍ നിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവ വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.
ഹാനോയ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടു. ഉപരോധവിഷയത്തില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
തങ്ങള്‍ക്ക് ചില ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ സമയത്ത് ഓപ്ഷനുകളില്‍ ഒന്നും ചെയ്യരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എവിടെ വരെ പോവുമെന്ന് നോക്കികാണുമെന്നും ഉച്ചകോടിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. കിമ്മുമായി മൂന്നാമതൊരു ഉച്ചകോടിയില്‍ സംബന്ധിക്കില്ല. എന്നാല്‍ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
ഇതുവരെ ധാരണായിട്ടില്ലെന്നും ഭാവിയില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പ്രതിനിധികള്‍ തുടരുമെന്നും വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
ഉപരോധം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട ഉത്തര കൊറിയന്‍ നിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവ വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.
ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനു പിന്നാലെ താമസസ്ഥലത്തേക്കു തിരിച്ചുപോയി.
ജൂണില്‍ സിംഗപ്പുരില്‍ നടന്ന ഒന്നാം ഉച്ചകോടിയില്‍ ആണവനിരായുധീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകളാണു നടന്നതെങ്കിലും അത് എങ്ങനെ നടപ്പാക്കണമെന്നു ധാരണയായിരുന്നില്ല. തുടര്‍നടപടികളില്‍ ഉത്തര കൊറിയ താല്‍പര്യം കാണിക്കുന്നില്ലെന്ന് യുഎസിനു പരാതിയുമുണ്ട്. കൊറിയന്‍ ഉപദ്വീപിനെ ആണവവിമുക്തമാക്കുന്നതില്‍ വ്യക്തമായ ധാരണകളിലെത്തുകയാണു രണ്ടാം ഉച്ചകോടിയുടെ ലക്ഷ്യം.