തൂണീസ്യ മുന്‍ പ്രസിഡന്റ് സെയ്‌നുല്‍ ആബീദീന്‍ ബിന്‍ അലി അന്തരിച്ചു

ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. 1987 മുതല്‍ 2011 വരെ തുണീസ്യ പ്രസിഡന്റായിരുന്ന ബിന്‍ അലി ജനകീയ വിപ്ലവത്തെ തുടര്‍ന്നാണ് സ്ഥാനഭ്രഷ്ടനായത്.

Update: 2019-09-19 14:54 GMT

റിയാദ്: തൂണീസ്യന്‍ മുന്‍ പ്രസിഡന്റ് സെയ്‌നുല്‍ ആബിദീന്‍ ബിന്‍ അലി സൗദിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. 1987 മുതല്‍ 2011 വരെ തുണീസ്യ പ്രസിഡന്റായിരുന്ന ബിന്‍ അലി ജനകീയ വിപ്ലവത്തെ തുടര്‍ന്നാണ് സ്ഥാനഭ്രഷ്ടനായത്.

സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദിയിലേക്ക് കുടുംബസമേതം കടന്ന അദ്ദേഹം അവിടെ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. തൂണീസ്യയിലെ ഇടക്കാല സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. 2012ലും 2013ലും തൂണീസ്യന്‍ കോടതിയും സൈനിക കോടതിയും അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 2011ല്‍ ബിന്‍ അലിയുടെ ഭാര്യക്കും ഒരു കോടതി 35 വര്‍ഷം തടവ് വിധിച്ചു. 

Tags:    

Similar News