'ഉസാമ' വിവാദം: കിക്കറ്റ് ആസ്‌ത്രേലിയ അന്വേഷിക്കും

Update: 2018-09-16 18:36 GMT

സിഡ്‌നി: 2015 ആഷസിനിടെ മോയിന്‍ അലിയെ ആസ്‌ട്രേലിയന്‍ താരം 'ഉസാമ' എന്ന വിളിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ. ഇത്തരം കമന്റുകള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ആസ്‌ട്രേലിയന്‍ സമൂഹത്തിലോ ക്രിക്കറ്റിലോ ഇതിന് സ്ഥാനമില്ലെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെടുമെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ വ്യക്തമാക്കി.
ദ ടൈംസ് പത്രത്തില്‍ പരമ്പരയായി പ്രസിദ്ധീകരിക്കുന്ന തന്റെ ആത്മകഥയിലാണ് മോയിന്‍ അലി വംശീയാധിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നത്. കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മല്‍സരത്തില്‍ 92 റണ്‍സും, 5 വിക്കറ്റും നേടി മോയിന്‍ അലി മികച്ച പ്രകടനം നടത്തിയിരുന്നു. മല്‍സരത്തിനിടെ ഒരു ആസ്‌ത്രേലിയന്‍ താരം 'ടേക് ദാറ്റ്, ഉസാമ' എന്ന് തന്നോട് പറഞ്ഞതായാണ് ഇപ്പോള്‍ മോയിന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആരാണ് ഈ വിധം പെരുമാറിയതെന്ന് മോയിന്‍ അലി പറയുന്നില്ല. വ്യക്തിപരമായി ഈ പരാമര്‍ശം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് അദ്ദേഹം പറയുന്നു.
Tags:    

Similar News