മണിപ്പൂരി റോക്ക് ബാന്‍ഡ് ഇംഫാല്‍ റ്റോക്കീസ് നാളെ കൊടുങ്ങല്ലൂരില്‍
പൂര്‍ണമായും ഭരണകൂട ശക്തികളാല്‍ ആവിഷ്‌കാരങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുന്ന ഇടത്ത് നിന്നാണ് ഇംഫാല്‍ ടോക്കീസ് പാടുന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ പാട്ടുകളിലൂടെയാണ് സമീപകാലത്ത് ഇംഫാല്‍ റ്റോക്കീസ് ചര്‍ച്ചയായത്.
കൊടുങ്ങല്ലൂര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനികാധികാര നിയമങ്ങള്‍ക്കും ഭരണകൂട ഭീകരതക്കുമെതിരേ സംഗീതം കൊണ്ട് പ്രതിഷേധ മുയര്‍ത്തിയ മണിപ്പൂരി റോക്ക് ബാന്‍ഡ് ഇംഫാല്‍ റോക്കീസ് 18ന് കൊടുങ്ങല്ലൂരില്‍. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഇംഫാല്‍ റ്റോക്കീസിന്റെ ആദ്യ കേരള പര്യടനമാണ് ഇപ്പോള്‍ നടക്കുന്നത്.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ബോട്ട് ജെട്ടിയിലെ നദീതീര ആംഫി തിയേറ്ററില്‍ വൈകീട്ട് 6.30നാണ് ഇംഫാല്‍ റ്റോക്കീസ് സംഗീത പരിപാടി അവതരിപ്പിക്കുക. ബാന്‍ഡിന് നേതൃത്വം നല്‍കുന്ന അഖു ചിങാങ്ബം, ഇറോം സിങ്‌തോയ്, അമര്‍ജിത് എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്. കീബോഡ് ജേണലും കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മീഡിയ ഡയലോഗ് സെന്ററും ചേര്‍ന്നാണ് ഇംഫാല്‍ റ്റോക്കീസിന്റെ സംഗീത പരിപാടി ഒരുക്കുന്നത്.