കേരള മാനെജ്‌മെന്റ് അസോസിയേഷന്‍: ജിബു പോള്‍ പ്രസിഡന്റ്; ബിബു പുന്നൂരാന്‍ സെക്രട്ടറി

ആര്‍ മാധവ് ചന്ദ്രനെ സീനിയര്‍ വൈസ് പ്രസിഡന്റായും എല്‍ നിര്‍മലയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.ജോണ്‍സണ്‍ മാത്യു ജോയിന്റ് സെക്രട്ടറിയും ജോമോന്‍ കെ ജോര്‍ജ് ഖജാന്‍ജിയുമായും തിരഞ്ഞെടുക്കപ്പെട്ടു. ദിനേശ് പി തമ്പി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എന്ന നിലയില്‍ ഭരണ സമിതിയില്‍ തുടരും.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാനെജ്‌മെന്റ്‌വിദ്യാര്‍ഥികള്‍ക്കായി 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കെഎംഎ പുതിയ വര്‍ഷത്തില്‍ പദ്ധതിയിടുന്നു

Update: 2019-07-25 09:31 GMT

കൊച്ചി: കേരള മാനെജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) 2019-20 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജിബു പോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിബു പുന്നൂരാനാണ് സെക്രട്ടറി.ആര്‍ മാധവ് ചന്ദ്രനെ സീനിയര്‍ വൈസ് പ്രസിഡന്റായും എല്‍ നിര്‍മലയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.ജോണ്‍സണ്‍ മാത്യു ജോയിന്റ് സെക്രട്ടറിയും ജോമോന്‍ കെ ജോര്‍ജ് ഖജാന്‍ജിയുമായും തിരഞ്ഞെടുക്കപ്പെട്ടു. ദിനേശ് പി തമ്പി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എന്ന നിലയില്‍ ഭരണ സമിതിയില്‍ തുടരും.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാനെജ്‌മെന്റ്‌വിദ്യാര്‍ഥികള്‍ക്കായി 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കെഎംഎ പുതിയ വര്‍ഷത്തില്‍ പദ്ധതിയിടുന്നു.

ഔദ്യോഗിക മേഖലയില്‍ നിന്നു പിന്മാറിയ വനിതകള്‍ക്കായി ബാക്ക് ടു ഓഫിസ് എന്ന പേരില്‍ കെഎംഎ മാനെജ്‌മെന്റ് അക്കാഡമി പുതിയ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കും.മാലിന്യനിര്‍മാര്‍ജനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിവരസാങ്കേതികതാവികസനം, ഗതാഗതം, അടിസ്ഥാനസൗകര്യ മാനെജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരംകാണാനുള്ള പഠനത്തിനായി കെഎംഎയുടെ പ്രത്യേക സംഘം യുഎസും യൂറോപ്പും സന്ദര്‍ശിക്കും. പഠന റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു കൈമാറും.വ്യവസായ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് 24 സായാഹ്ന ചര്‍ച്ചാ പരിപാടികളും പാനല്‍ ചര്‍ച്ചകളും കെഎംഎ ആസൂത്രണംചെയ്യുന്നു. വാര്‍ഷിക മാനെജ്‌മെന്റ് കണ്‍വെന്‍ഷനും കെഎംഎ അവാര്‍ഡ് നിശയും സിഎസ്ആര്‍ ഉച്ചകോടിയും സംഘടിപ്പിക്കും. രാജ്യത്തെമ്പാടുമുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍കെഎംഎ അംഗങ്ങള്‍ക്കായി സന്ദര്‍ശന പരിപാടിയും ഇക്കൊല്ലത്തെ പ്രവര്‍ത്തന പദ്ധതിയിലുണ്ട്.

Tags:    

Similar News