ജിദ്ദ: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംഘടനാ പുനക്രമീകരണത്തിന്റെ ഭാഗമായി ഐസിഎഫ് ഹയ്യ സഫാ യൂനിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്‍ ശുക്കൂര്‍ അഹ്‌സനി (പ്രസിഡന്റ്), മുജീബ് പനമണ്ണ (ജനറല്‍ സെക്രട്ടറി), അസ്‌ലം (ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദലി (ഓര്‍ഗനൈസിങ് പ്രസിഡന്റ്), റഫീഖ് പറമ്പില്‍ പീടിക (ഓര്‍ഗനൈസിങ് സെക്രട്ടറി), മുഹമ്മദ് കുട്ടി മുസ്‌ല്യാര്‍ (ദഅ്‌വ പ്രസിഡന്റ്), ശമീര്‍ ചുങ്കത്തറ (ദഅ്‌വ സെക്രട്ടറി), സൈതലവി ഹാജി (വെല്‍ഫെയര്‍ പ്രസിഡന്റ്), അബ്ദുറഹിമാന്‍ (വെല്‍ഫെയര്‍ സെക്രട്ടറി), മുജീബ് (പബ്ലിക്കേഷന്‍ പ്രസിഡന്റ്), സിദ്ദീഖ് പട്ടിക്കാട് (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും സെക്ടര്‍ കൗണ്‍സില്‍ അംഗങ്ങളായി ഹംസ സഖാഫി ചുങ്കത്തറ, ഹംസ സഖാഫി കുറ്റൂര്‍, ഇസ്മാഈല്‍ സഖാഫി, അഷ്‌റഫ്, ഇസ്മാഈല്‍ തവനൂര്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. മുഹ്‌സിന്‍ സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. സലാഹുദ്ദീന്‍ വടക്കാങ്ങര റിപോര്‍ട്ട് അവതരിപ്പിച്ചു. ഹംസ സഖാഫി കുറ്റൂര്‍, ഇസ്മാഈല്‍ സഖാഫി, റിയാസ് വഴിക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.