ഗതാഗത സംസ്‌കാരം ജീവിത ഭാഗമാക്കാന്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയുമായി ഹാപ്പി ട്രാഫിക് വാട്‌സ്ആപ്പ് കൂട്ടായ്മ

ഹാപ്പി ട്രാഫിക് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം പത്മശ്രീ ജയറാം നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ഇരുചക്ര വാഹന റാലി ജയറാം നയിച്ചു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് ബുള്ളറ്റ് ഓടിച്ചു കൊണ്ട് അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ജനമൈത്രി പോലിസിനെയും പെരുമ്പാവൂര്‍ നഗരസഭയുടെയും സഹകരണത്തോടെയാണ് ഹാപ്പി ട്രാഫിക് പ്രവര്‍ത്തിക്കുന്നത്. നല്ല ഗതാഗത സംസ്‌കാരം പാലിക്കുകയാണെങ്കില്‍ ഭൂരിഭാഗം വരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന സാധ്യത മുന്നില്‍കണ്ടാണ് ഹാപ്പി ട്രാഫിക് വാട്‌സാപ്പ് കൂട്ടായ്മ എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് സ്ഥാപകന്‍ കൂടിയായ അഡ്വക്കേറ്റ് കെ വി പ്രദീപ്കുമാര്‍ പറഞ്ഞു

Update: 2019-11-05 04:51 GMT

പെരുമ്പാവൂര്‍: ഗതാഗത സംസ്‌കാരം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ഹാപ്പി ട്രാഫിക് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം പത്മശ്രീ ജയറാം നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ഇരുചക്ര വാഹന റാലി ജയറാം നയിച്ചു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് ബുള്ളറ്റ് ഓടിച്ചു കൊണ്ട് അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ചടങ്ങില്‍ പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹാപ്പി ട്രാഫിക് സ്ഥാപകനായ കെ വി പ്രദീപ് കുമാര്‍, എന്‍ എ ലുഖ്മാന്‍, ഫ്രണ്ട്‌സ് ഓഫ് സംഘത്തിന് പരിശീലനം നല്‍കിയ പരിശീലന സംഘത്തില്‍പ്പെട്ട പരേഡ് പരിശീലനം നല്‍കിയ സബ്ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം ഷുക്കൂര്‍, പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കിയ ഡോക്ടര്‍ സിജോ കുഞ്ഞച്ചന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പരിശീലനം നല്‍കിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഹസൈനാര്‍, ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ ട്രെയിനര്‍ ഫ്രാന്‍സിസ് മുത്തേടന്‍, അടിസ്ഥാന നിയമ ക്ലാസുകള്‍ നല്‍കിയ മറ്: രഘുകുമാര്‍എന്നിവരെയും പ്രതിഫലം പറ്റാതെ സേവനമനുഷ്ഠിക്കുന്ന കേഡറ്റുകളെയും ചടങ്ങില്‍ ആദരിച്ചു.ഹാപ്പി ട്രാഫിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ഉപദേശങ്ങളും നല്‍കുന്ന ഡിവൈഎസ്പി ബിജുമോന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ ഫൈസല്‍ എന്നിവര്‍ക്ക് മേമേന്റോ നല്‍കി ആദരിച്ചു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍, പ്രതിപക്ഷനേതാവ് ബിജു ജോണ്‍ ജേക്കബ്, ഹാപ്പി ട്രാഫിക് ജനറല്‍ കണ്‍വീനര്‍ എന്‍ എ ലുഖ്മാന്‍, ഫ്രണ്ട്‌സ് പോലിസ് ക്യാപ്റ്റന്‍ ഡീക്കന്‍ ടോണി മേതല, കൗണ്‍സിലര്‍മാരായ റീജ വിജയന്‍ , റാണി വേണുഗോപാല്‍, വി ബാബു, ഉഷാ ദിവാകരന്‍, ലിഷ , ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ഉമ്മര്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജിജി തോമസ്, വ്യാപാരി വ്യവസായി അസോസിയേഷന്‍ വിപി നൗഷാദ്, ഇ എച്ച് യഹിയ, എം എ മുനീര്‍, കോര്‍ഡിനേറ്റര്‍ കെ കെ സുമേഷ്, സി എം സുല്‍ഫിക്കര്‍ സംസാരിച്ചു.കുടുംബശ്രീ പ്രവര്‍ത്തകരും ഫ്രണ്ട്‌സ് പോലിസ് കേഡറ്റുകളും പൊതുജനങ്ങളും ചേര്‍ന്ന് നടത്തിയ ഇരുചക്രവാഹന റാലി. നഗരത്തിന് പുത്തന്‍ ഉണര്‍വുംആവേശം പകര്‍ന്നു. ജനമൈത്രി പോലിസിനെയും പെരുമ്പാവൂര്‍ നഗരസഭയുടെയും സഹകരണത്തോടെയാണ് ഹാപ്പി ട്രാഫിക് പ്രവര്‍ത്തിക്കുന്നത്. നല്ല ഗതാഗത സംസ്‌കാരം പാലിക്കുകയാണെങ്കില്‍ ഭൂരിഭാഗം വരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന സാധ്യത മുന്നില്‍കണ്ടാണ് ഹാപ്പി ട്രാഫിക് വാട്‌സാപ്പ് കൂട്ടായ്മ എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് സ്ഥാപകന്‍ കൂടിയായ അഡ്വക്കേറ്റ് കെ വി പ്രദീപ്കുമാര്‍ വിശദീകരിച്ചു. വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപീകരിച്ച ഫ്രണ്ട്‌സ് ഓഫ് പോലിസ് കേഡറ്റുകളുടെ സേവനം പെരുമ്പാവൂര്‍ മുതല്‍ മുതല്‍ കാലടി പാലം വരെ ജനമൈത്രി പോലിസിനൊപ്പം ചേര്‍ന്ന് ഗതാഗത നിയന്ത്രണത്തില്‍ പോലീസിനെ സഹായിക്കുന്നു.

കേരളത്തിലെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളുടെ കീഴിലും ഇത്തരം സംവിധാനങ്ങള്‍ നിലവില്‍ വന്നാല്‍ അത് ഗതാഗത സംസ്‌കാരത്തില്‍ മാത്രമല്ല മറ്റു നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തിലും, പോലിസും ജനങ്ങളും തമ്മിലുള്ള സഹകരിച്ച പ്രവര്‍ത്തനത്തിലും കേരളത്തിലെ ക്രമസമാധാന മേഖലയിലും വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എല്ലാമാസവും സമ്മാനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കണ്ടുവരുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിന്, ജനമൈത്രി പോലിസും സ്‌കൂള്‍ അധികൃതരുമായും നഗരസഭയുമായി. സഹകരിച്ച് നാല് മാസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു. തിരക്കുള്ള സമയങ്ങളില്‍ ലൈന്‍ ട്രാഫിക് പാലിക്കുക, നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാതിരിക്കുക, റോഡ് കുറുകെ കടക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുക, അമിത വേഗതയും മദ്യപിച്ചുള്ള ഡ്രൈവിങും ഒഴിവാക്കുക,. എന്നീ കാര്യങ്ങളില്‍ വ്യത്യസ്തവും ശക്തവുമായ ബോധവല്‍ക്കരണ പരിപാടികള്‍ ആണ് ഹാപ്പി ട്രാഫിക് ആസൂത്രണം ചെയ്യുന്നത്.

Tags:    

Similar News