ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂവിനിയോഗ നിര്‍മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Update: 2019-10-28 02:12 GMT

കട്ടപ്പന: യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂവിനിയോഗ നിര്‍മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഈ മാസം 16നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ് അശോകന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനോടനുബന്ധിച്ച് എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ആഗസ്ത് 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രംഗത്തെത്തിയിരുന്നു. ഭേ?ദ?ഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാന്‍ സാധിക്കൂ. 

Tags:    

Similar News