കണ്ണൂര്‍ കോര്‍പറേഷന്‍: എസ് ഡിപിഐ ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Update: 2020-11-11 12:23 GMT

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ എസ് ഡിപിഐ ഒന്നാംഘട്ടം 10 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അത്താഴക്കുന്ന്, കക്കാട്, മേലെചൊവ്വ, ആലിങ്കീല്‍, കിഴുന്ന, അറക്കല്‍, താണ, തായത്തെരു, കസാനക്കോട്ട, ആയിക്കര എന്നീ പത്ത് ഡിവിഷനുകളിലെ സ്ഥാനര്‍ത്ഥികളെയാണ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനം വഴി പ്രഖ്യാപിച്ചത്. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി അറക്കല്‍ ഡിവിഷനിലും എടക്കാട് മേഖലാ പ്രസിഡന്റ് മഹ്ഷൂക്ക് കിഴുന്ന കിഴുന്നയിലും മല്‍സരിക്കും.


Full View

    മറ്റു വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍: അത്താഴക്കുന്ന്-അസ്ഹറുദ്ദീന്‍, കക്കാട്-ഫാത്തിമത്തുല്‍ സുഹ്റ, മേലേചൊവ്വ-എ കെ ബുഷ്റ, ആലിങ്കീല്‍-എം കെ റഹൂഫ്, താണ-നസ്ഹത് വാഴയില്‍, തായത്തെരു-നിയാസ് കുരിക്കളകത്ത്, കസാനക്കോട്ട-ബി നസീറ ടീച്ചര്‍, ആയിക്കര-കെ പി താഹിറ എന്നിവരാണ്. ബാക്കിയുള്ള ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഇഖ്ബാല്‍ അറിയിച്ചു.

എസ് ഡിപിഐ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

കണ്ണൂര്‍ സിറ്റി: കണ്ണൂര്‍ കോര്‍പറേഷന്‍ എസ് ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കണ്ണൂര്‍ സിറ്റി, അറക്കല്‍ ഭാഗങ്ങളില്‍ എസ് ഡിപിഐ പ്രചാരണ ബോഡുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റര്‍ നശിപ്പിച്ചതിനു പിന്നില്‍ തോല്‍വി മുന്നില്‍ക്കണ്ടവരാണെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും എസ് ഡിപിഐയെ ജനമനസ്സുകളില്‍ നിന്നു കുടിയിറക്കാനാവില്ലെന്നും എസ് ഡിപിഐ അറക്കല്‍ ഡിവിഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ബി ഹാഷിം പ്രസ്താവിച്ചു.

   


ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കൃത്യമായി ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെടുന്നതും കാരണം ഇരു മുന്നണികളുടെയും പരാജയഭീതിയില്‍ നിന്നാണ് ഇത്തരം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നശിപ്പിക്കുന്നതിന് പിന്നില്‍. വാര്‍ഡ് തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കുകയും രണ്ടാംഘട്ട വീട് കയറിയുള്ള പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തതായും പ്രമുഖരെ കണ്ടുള്ള സ്ഥാനാര്‍ഥിയുടെ വോട്ട് ചോദിക്കല്‍ ഇന്നാരംഭിക്കുമെന്നും ബി ഹാഷിം കൂട്ടിച്ചേര്‍ത്തു.

    അഴിമതിയും അധികാര വടംവലിയും കാരണം അറക്കല്‍ ഡിവിഷനിലെ വികസനം മുരടിപ്പിച്ച രാഷ്ട്രീയ താപ്പാനകളുടെ തോല്‍വി ഭയന്നുകൊണ്ടുള്ള ഇത്തരത്തിലുള്ള സംഘര്‍ഷനീക്കം നല്ലവരായ വോട്ടര്‍മാര്‍ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട പ്രദേശം സന്ദര്‍ശിച്ച എസ് ഡിപി ഐ അറക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ബി ശംസുദ്ദീന്‍ മൗലവി ആഹ്വാനം ചെയ്തു.

Kannur Corporation: SDPI has announced the first phase list of candidates

Tags:    

Similar News