ലോക്ക് ഡൗണ്‍: വാടകയിലും നികുതിയിലും ഇളവ് നല്‍കണം-എസ് ഡിപിഐ

Update: 2020-05-03 19:20 GMT

കണ്ണൂര്‍: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ തൊഴില്‍ ചെയ്യാനാവാതെ വാടക വീടുകളില്‍ കഴിയുന്നവരുടെ രണ്ടു മാസത്തെ വാടക ഒഴിവാക്കി കൊടുക്കണമെന്ന് എസ് ഡിപിഐ കണ്ണൂര്‍ മണ്ഡലം സെക്രട്ടറി ഇക്ബാല്‍ പൂക്കുണ്ടില്‍ കെട്ടിട ഉടമകളോട് അഭ്യര്‍ത്ഥിച്ചു.

    തുടരെ രണ്ടു പ്രളയങ്ങള്‍ കേരളത്തെ പിടിച്ചുലച്ചപ്പോള്‍ ആരെന്നോ എവിടെയെന്നോ നോക്കാതെ സഹജീവി സ്‌നേഹം പ്രകടിപ്പിച്ചവരാണ് നമ്മള്‍. ഉടമകളുടെ ജീവിതം ഇത്രയും നാള്‍ മുന്നോട്ടു പോയത് വാടക തന്നിരുന്നവരുടെ വിയര്‍പ്പിന്റെ വിലയാണ്. നിലവിലെ സാഹചര്യം മനസ്സിലാക്കി വാടക ഒഴിവാക്കി കൊടുക്കുന്നത് മനുഷ്യത്വപരമായ, ഏറ്റവും ഉന്നതമായ പ്രവൃത്തിയായിരിക്കും. അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടമകള്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ട് നാടിന് മാതൃകയാവണം. കൂടാതെ കെട്ടിട ഉടമകളില്‍ നിന്നു വാടകയിനത്തില്‍ പിരിക്കുന്ന തുക ആനുപാതികമായി കുറച്ച് നല്‍കാനും നികുതിയില്‍ ഇളവ് നല്‍കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും ഇക്ബാല്‍ ആവശ്യപ്പെട്ടു.


Tags:    

Similar News