ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി ഓഫിസ് ഉപരോധിച്ചു

അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ ആസൂത്രിതമായി സംവരണ സീറ്റുകളില്‍ പ്രവേശനം നടത്തുകയാണെന്നും സംവരണ അട്ടിമറിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

Update: 2022-08-17 13:02 GMT
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി ഓഫിസ് ഉപരോധിച്ചു
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്നാരോപിച്ച് എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആര്‍ഡിഡി ഓഫിസ് ഉപരോധിച്ചു. അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ ആസൂത്രിതമായി സംവരണ സീറ്റുകളില്‍ പ്രവേശനം നടത്തുകയാണെന്നും സംവരണ അട്ടിമറിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്, വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, സംസ്ഥാന വിംഗ് കണ്‍വീനര്‍ ഇജാസ് ആറളം, ജില്ല ട്രഷറര്‍ സാദിഖ് പാറാട്, ജില്ല ഭാരവാഹികളായ സഹൂദ് മുഴപ്പിലങ്ങാട്, തസ്‌ലീം അടിപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു. സുഹൈല്‍ എം കെ, അസര്‍ പാപ്പിനശ്ശേരി, സല്‍മാന്‍ പുഴാതി, ഷാഹിദ് മാട്ടൂല്‍, റഷാദ് വാരം കടവ്, മുഷ്താഖ്, നിജാസ് തലമുണ്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Tags:    

Similar News