കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും ട്രസ്റ്റ് ഓഫിസ് ഉദ്ഘാടനവും

സീഡ് തൃക്കരിപ്പൂരും സി അബ്ദുറഹീം ചാരിറ്റബിള്‍ ട്രസ്റ്റും തങ്കയം എഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-04-30 19:31 GMT

തൃക്കരിപ്പൂര്‍: കുട്ടികള്‍ ഭാവിയില്‍ എന്തായിത്തീരണമെന്ന് പ്രൈമറി തലത്തില്‍ തന്നെ ആലോചന തുടങ്ങണമെന്ന് കരിയര്‍ വിദഗ്ധന്‍ ഷരീഫ് പൊവ്വല്‍ അഭിപ്രായപ്പെട്ടു. ഓരോരുത്തരുടെയും അഭിരുചിയും കഴിവും അനുസരിച്ച് വേണം അവരുടെ പഠനമേഖല തിരഞ്ഞെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. സീഡ് തൃക്കരിപ്പൂരും സി അബ്ദുറഹീം ചാരിറ്റബിള്‍ ട്രസ്റ്റും തങ്കയം എഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



കെപിസി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡോ. സി ടി സുലൈമാന്‍ സീഡിന്റെ പ്രവര്‍ത്തന മേഖല സംബന്ധിച്ച് വിശദീകരിച്ചു. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ദമ്പതികള്‍, തൊഴിലാളികള്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് ആവശ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയാണ് സീഡിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. എം അബ്ദുല്‍ റഷീദ് മാസ്റ്റര്‍ സ്വാഗതവും ടി എം സി ഇബ്‌റാഹിം നന്ദിയും പറഞ്ഞു.



തങ്കയം എഎല്‍പി സ്‌കൂളിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫിസ് ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി നിര്‍വഹിച്ചു. സുല്‍ഫെക്‌സ് എംഡി എം ടി പി മുഹമ്മദ് കുഞ്ഞി, തങ്കയം ഖത്തീബ് സി ബി ഹാരിസ് സൈനി, ട്രസ്റ്റ് ചെയര്‍മാന്‍ കെ പി സി മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കാസിം മാടമ്പില്ലത്ത്, ട്രഷറര്‍ യു പി ഹാരിസ്, ഡോ സി കെ പി കുഞ്ഞബ്ദുല്ല, എം ടി പി മുഹമ്മദ് കുഞ്ഞി, ടി സി മുഹമ്മദ് കുഞ്ഞി, എന്‍ കെ പി അബ്ദുല്‍ അസീസ്, ഒ ടി കുഞ്ഞഹമ്മദ് സംബന്ധിച്ചു. 

Tags:    

Similar News