പ്രശസ്ത എഴുത്തുകാരന്‍ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു
കാലിക്കറ്റ് സര്‍വകലാശാല യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു
കാസര്‍കോട്: പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കാസര്‍ഗോഡ് ചേര്‍ക്കളം ബേവിഞ്ച സ്വദേശിയാണ്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
കേരള സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുണ്ട്. ബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, പ്രസക്തി, ബഷീര്‍ ദി മുസ്ലിം, നിള തന്ന നാട്ടെഴുത്തുകള്‍ , മൊഗ്രാല്‍ കവികള്‍, പള്ളിക്കര എംകെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകള്‍, പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി പുസ്തകങ്ങള്‍ക്ക് മുഖപഠനങ്ങളും എഴുതിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു ഇബ്രാഹിം ബേവിഞ്ച. സംസ്‌കാരം പിന്നീട് നടക്കും.