ഫാഷിസത്തിന് വായുവും വെള്ളവും നല്‍കുന്നത് സാമ്പ്രദായിക രാഷ്ട്രീയക്കാര്‍: എന്‍ യു അബ്ദുസ്സലാം
തെരുവത്ത്: കമ്മ്യുണിസ്റ്റുകാര്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ പോലും സംഘപരിവാറിനെ ക്രിയാത്മകമായി ഇല്ലാതാക്കാനോ തടയാനോ സാധിക്കാത്തവരും സ്വന്തം ഓഫിസ് പോലും സംരക്ഷിക്കാന്‍ പറ്റാത്തവരുമാണ് ന്യുനപക്ഷ സംരക്ഷകരായി വരുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ എസ് ഡിപി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ നയിക്കുന്ന ജനകീയപ്രചാരണത്തോടനുബന്ധിച്ച് ചെര്‍ക്കളയില്‍ നിന്നാരംഭിച്ച് തെരുവത്ത് സമാപിച്ച പദയാത്രയുടെ സമാപന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി അടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മിന്റെ നിലപാടുകള്‍ നമ്മള്‍ മറന്നിട്ടില്ല. ബിജെപിക്ക് ബദലായി വരുന്ന കോണ്‍ഗ്രസ് സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കാനെങ്കിലും പറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പ്രദായിക രാഷ്ട്രീയക്കാരും പാര്‍ട്ടികളും മുന്നണികളും രാജ്യത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുന്ന സംഘപരിവാറിനെതിരേ ക്രിയാത്മക പ്രതിരോധം തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നില്‍, ഗഫൂര്‍ നായന്മാര്‍മൂല, സഅദ് ഉളിയത്തടുക്ക, ബഷീര്‍ നെല്ലിക്കുന്ന്, ഹക്കീം മാര സംസാരിച്ചു. പദയാത്രയ്ക്കു നേതാക്കളായ സകരിയ കുന്നില്‍, ഗഫൂര്‍ നായന്മാര്‍മൂല, മുഹമ്മദ് കരിമ്പളം, മുഹമ്മദലി ആലംപാടി, നൗഫല്‍ നെല്ലിക്കുന്ന്, സകരിയ്യ മുട്ടത്തോടി, ഹമീദ് എരുതുംകടവ്, ബിലാല്‍ ചൂരി കരിം ബദിയടുക്ക നേതൃത്വം നല്‍കി.
Traditional politicians Giving air and water to fascism: NU Abdul Salam