മലയാളി യുവതിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍

Update: 2023-08-28 04:03 GMT

ബെംഗളൂരു: മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച് താമസിച്ച് വരികയോായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.





Similar News