മസ്കത്ത്: കൊല്ലം തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് അബ്ദുല്‍ ലത്തീഫ് മകന് ഷാജഹാന് (58) ഒമാനിലെ ഇബ്രിയില്‍ വെച്ച് മരണപ്പെട്ടു. മാതാവ്: നബീസ ബീവി. ഭാര്യ: ഷകീല. മക്കള്‍: ഷഹിന്‍. ഷാഹിന.കഴിഞ്ഞ ദിവസം ഇബ്രിയില്‍ സര്‍വീസ് സെന്ററില്‍ വെച്ച് ഉണ്ടായ ആക്സിഡന്റിനെ തുടര്‍ന്ന് കൗല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഭൗതിക ശരീരം തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഫ്ലൈറ്റില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.