കാഞ്ഞിരത്തുംമൂട് എഎംജെ ഓഡിറ്റോറിയം കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍
ഞായറാഴ്ചയോടെ പ്രോട്ടോക്കോള്‍ പ്രകാരം സജ്ജീകരിക്കാന്‍ കഴിയും. ഇതിന് മുന്നോടിയായി കൊട്ടാരക്കര തഹസില്‍ദാര്‍, മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി തഹദീല്‍മാര്‍, ബിഡിഒ, കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ഉദ്യോഗസ്ഥര്‍ മദ്‌റസ ഭാരവാഹികള്‍ എന്നിവര്‍ സ്ഥലത്തെത്തി.
കടയ്ക്കല്‍: ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കാഞ്ഞിരത്തുംമൂട് എഎംജെ ഓഡിറ്റോറിയം ഏറ്റെടുത്തു. ഞായറാഴ്ചയോടെ പ്രോട്ടോക്കോള്‍ പ്രകാരം സജ്ജീകരിക്കാന്‍ കഴിയും. ഇതിന് മുന്നോടിയായി കൊട്ടാരക്കര തഹസില്‍ദാര്‍, മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി തഹദീല്‍മാര്‍, ബിഡിഒ, കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ഉദ്യോഗസ്ഥര്‍ മദ്‌റസ ഭാരവാഹികള്‍ എന്നിവര്‍ സ്ഥലത്തെത്തി.
കടയ്ക്കല്‍ പഞ്ചായത്തിലെ അഞ്ചോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അതില്‍ ഏറ്റവും അനുയോജ്യവും, 100 ലധികം കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിയുന്നത് ഗാഗോ കണ്‍വന്‍ഷന്‍ സെന്ററായിരുന്നു. എന്നാല്‍, സ്ഥാപനം ഹൈക്കോടതിയില്‍ കേസ് കൊടുത്തതിനാല്‍ തീരുമാനം വൈകുമെന്നതുകൊണ്ട് എഎംജെ മദ്‌റസ ഭാരവാഹികളെ ബന്ധപ്പെടുകയും അവര്‍ പൂര്‍ണമനസ്സോടെ സ്ഥാപനം വിട്ടുതരികയുമായിരുന്നു.