വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവണം: എന്‍ കെ പ്രേമചന്ദ്രന്‍ എം.പി
രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഏകീകൃതമായ സിവില്‍ നിയമത്തിന് കീഴില്‍ ജീവിക്കണമെന്ന കേന്ദ്ര ഭരണകൂടത്തിന്റെ നിര്‍ബന്ധം ജനാധിപത്യ മതേതര ഇന്ത്യയില്‍ ദുഷ്‌കരമാണ്.
കായംകുളം: വൈവിധ്യങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യ സംസ്‌കാരത്തെ അംഗീകരിക്കുവാന്‍ മോദി ഭരണകൂടം തയ്യാറാവാത്തത് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന സംഗമവും അവാര്‍ഡ്ദാനവും കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികമായ വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കാന്‍ കഴിയുകയുള്ളു.
രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഏകീകൃതമായ സിവില്‍ നിയമത്തിന് കീഴില്‍ ജീവിക്കണമെന്ന കേന്ദ്ര ഭരണകൂടത്തിന്റെ നിര്‍ബന്ധം ജനാധിപത്യ മതേതര ഇന്ത്യയില്‍ ദുഷ്‌കരമാണ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയാതെ വന്നാല്‍ സമൂഹത്തില്‍ അസഹിഷ്ണുത വളരുകയും രാജ്യം അരാജകത്വത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. സമൂഹത്തിന് ഉപദ്രവകരമല്ലാത്ത വിശ്വാസങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളും മതപരമായ വിശ്വാസത്തിന്റെ പരിധിയില്‍പെടുത്തി സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത പക്ഷം ഭാവി ഇന്ത്യ സംഘര്‍ഷഭരിതമായി മാറും. ഇസ്ലാം വിഭാവന ചെയ്യുന്നത് പ്രാകൃതവും അപരിഷ്‌കൃതവുമായ ജീവിത ശൈലിയാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണ് മുത്വലാഖ് ഓര്‍ഡിനന്‍സ്.
ഹൈന്ദവ, െ്രെകസ്തവ വിവാഹ നിയമം, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്‍പ്പെടെ എവിടേയും വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലെന്നിരിക്കെ മുസ്ലിം സമുദായത്തിനു മാത്രമായി ഒരു ക്രിമിനല്‍ നിയമം നിര്‍മ്മിക്കുക വഴി ഒരു സമൂഹം കൃത്യമായി ടാര്‍ജറ്റ് ചെയ്യപ്പെടുകയാണ്. മുത്വലാഖ് നിയമ നിര്‍മാണം ലിംഗനീതിയുടേയും ലിംഗ സമത്വത്തിന്റെയും ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് വ്യാഖ്യാനിക്കുന്ന കേന്ദ്രഭരണകൂടം ശബരിമല വിഷയത്തില്‍ ഇതേ നിലപാട് സ്വീകരിക്കുവാന്‍ തയ്യാറാകാഞ്ഞത് എന്തു കൊണ്ടാണെന്നു സമൂഹം ചിന്തിക്കണം. ആത്മീയ ബോധത്തിന്റെ അഭാവമാണ് മതപരമായ കലാപങ്ങള്‍ക്ക് കാരണമാകുന്നതെന്നും എംപി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ്, കെ ജലാലുദ്ദീന്‍ മൗലവി, വി ടി അബ്ദുല്ലാക്കോയ, സി വി
ജമീല, ഹക്കീം പാണാവള്ളി, നവാസ് ജമാല്‍, എസ് മുജീബ് റഹ്മാന്‍, ടി പി യൂനുസ്, ടി കെ സൈദ്മുഹമ്മദ്, എസ് എസ് അക്ബര്‍ സംസാരിച്ചു.