ഉപതിരഞ്ഞെടുപ്പ്; ഈരാറ്റുപേട്ട 11ാം ഡിവിഷനില്‍ എസ്ഡിപിഐ സീറ്റ് നിലനിര്‍ത്തി

Update: 2023-12-13 05:37 GMT

കോട്ടയം: ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ 11ാം ഡിവിഷനായ കുറ്റിമരംപറമ്പില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് ജയം. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ലത്തീഫ് കാലക്കാട് ആണ് വിജയിച്ചത്. ഇദ്ദേഹത്തിന് 366 വോട്ട്് ലഭിച്ചു. 44 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. 322 വോട്ടുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തും 236 വോട്ട് നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തുമെത്തി. എസ്ഡിപിഐയുടെ ഇ പി അന്‍സാരി ആയിരുന്നു നിലവിലെ മെംബര്‍. എന്‍ഐഎ അന്‍സാരിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിനെ തുടര്‍ന്ന് അയോഗ്യനാവുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.



 




Tags:    

Similar News