കോട്ടയത്ത് രോഗവ്യാപനം കുറയുന്നു, 36 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റീവിറ്റി 10 ശതമാനത്തില്‍ താഴെ; കര്‍ശന ജാഗ്രത തുടരണമെന്ന് കലക്ടര്‍
കോട്ടയം: ലോക്ക് ഡൗണിനെത്തുടര്‍ന്ന് കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ കോട്ടയം ജില്ലയില്‍ 36 തദ്ദേശ സ്ഥാപന മേഖലകളില്‍ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി പത്തുശതമാനത്തില്‍ താഴെയായി. ഇതില്‍തന്നെ ഏഴ് ഗ്രാമപ്പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെയാണ്. ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ജില്ലയുടെ പോസിറ്റിവിറ്റി നിരക്ക് ജൂണ്‍ ഏഴു മുതല്‍ ഇന്നലെ (ജൂണ്‍ 13) വരെയുള്ള ദിവസങ്ങളിലെ കണക്കു പ്രകാരം 10.90 ആയി. ഈ ഒരാഴ്ച്ചക്കാലം 30 ശതമാനത്തിനു മുകളില്‍ പോസിറ്റീവിറ്റിയുള്ള ഒരു തദ്ദേശ സ്ഥാപനവുമില്ല.
രണ്ടാം തരംഗത്തില്‍ ആദ്യമായി ശനിയാഴ്ച്ച പത്തു ശതമാനത്തില്‍ താഴെയെത്തിയ(9.64) ജില്ലയുടെ പ്രതിദിന പോസിറ്റിവിറ്റി ഇന്നലെ(ജൂണ്‍ 13) വീണ്ടും കുറഞ്ഞ് 9.05ലെത്തി. ഒരു ഘട്ടത്തില്‍ പോസിറ്റിവിറ്റി എല്ലാ മേഖലകളിലും 20 ശതമാനത്തിനു മുകളിലായിരുന്നു. അന്‍പതു ശതമാനം കടന്ന പഞ്ചായത്തുകളുമുണ്ട്. ഇപ്പോള്‍ പോസിറ്റീവിറ്റി 20നും 30നും ഇടയിലുള്ളത് ആറു ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ്. 27.79 ശതമാനമുള്ള തൃക്കൊടിത്താനമാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍.
ഭരണങ്ങാനം(2.74), കുറവിലങ്ങാട്(3.43), തലയോലപ്പറമ്പ്(3.89), മരങ്ങാട്ടുപിള്ളി(4.17), മീനച്ചില്‍(4.77), വെള്ളാവൂര്‍(4.84), വൈക്കം(4.95) എന്നിവയാണ് അഞ്ചില്‍ താഴെ പോസിറ്റീവിറ്റി നിരക്കുള്ള പഞ്ചായത്തുകള്‍. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും അവ കര്‍ശനമായി പാലിക്കുന്നതിനും എല്ലാ വിഭാഗം ആളുകളും സഹകരിച്ചതാണ് രോഗവ്യാപന തോത് കുറയുന്നതില്‍ നിര്‍ണായകമായതെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു.
പോസിറ്റീവിറ്റി താഴ്‌ന്നെങ്കിലും ഇപ്പോഴും ഓരോ ദിവസവും അഞ്ഞൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടര്‍ന്നേ തീരൂ. ദുരന്ത നിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജാഗ്രതാ സംവിധാനവും ക്വാറന്റൈന്‍ നിരീക്ഷണവും സജീവമായി തുടരും. കൊവിഡ് പരിശോധനയും വാക്‌സിനേഷനും ഊര്‍ജിതമാക്കും. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ല. രോഗലക്ഷണങ്ങളുള്ളവര്‍ സമ്പര്‍ക്കം ഒഴിവാക്കാനും പരിശോധനയ്ക്ക് വിധേയരാകാനും ശ്രദ്ധിക്കണംകളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ തദ്ദേശസ്ഥാപന മേഖലകളിലെ ജൂണ്‍ ഏഴു മുതല്‍ 13 വരെയുള്ള ശരാശരി പോസിറ്റീവിറ്റി നിരക്ക് ചുവടെ
1.തൃക്കൊടിത്താനം27.79
2.കുമരകം24.83
3.കൂട്ടിക്കല്‍23.21
4.മണിമല21.6
5.കുറിച്ചി21.49
6.വാഴപ്പള്ളി21.19
7.തലപ്പലം18.71
8.കാണക്കാരി18.35
9.പനച്ചിക്കാട്17.63
10.കരൂര്‍17.41
11.മാഞ്ഞൂര്‍16.37
12.കടുത്തുരുത്തി15.68
13.പുതുപ്പള്ളി15.51
14.തീക്കോയി15.38
15.ഈരാറ്റുപേട്ട14.59
16.വിജയപുരം14.08
17.പാറത്തോട്14.04
18.അയര്‍ക്കുന്നം13.89
19.കൂരോപ്പട13.85
20.പായിപ്പാട്13.67
21.തിടനാട്13.53
22.പൂഞ്ഞാര്‍13.3
23.പള്ളിക്കത്തോട് 13.21
24.മാടപ്പള്ളി13.05
25.അതിരമ്പുഴ13
26.തലയാഴം12.74
27.അയ്മനം12.63
28.മണര്‍കാട്12.62
29.ഉദയനാപുരം12.62
30.വെച്ചൂര്‍ 12.42
31.കൊഴുവനാല്‍11.81
32.പാലാ11.75
33.ചങ്ങനാശേരി11.16
34.ഉഴവൂര്‍11.11
35.മുണ്ടക്കയം10.89
36.മീടനം10.85
37.എലിക്കുളം10.81
38.അകലക്കുന്നം10.64
39.എരുമേലി10.46
40.കറുകച്ചാല്‍10.14
41.വാഴൂര്‍10.14
42.കങ്ങഴ9.9
43.വാകത്താനം9.83
44.പാമ്പാടി9.79
45.കിടങ്ങൂര്‍9.7
46.ചിറക്കടവ്9.62
47.മേലുകാവ്9.52
48.മുത്തോലി9.52
49.വെള്ളൂര്‍9.27
50.ഏറ്റുമാനൂര്‍9.27
51.ടിവി പുരം9.26
52.നെടുംകുന്നം9.17
53.കടനാട് 8.85
54.രാമപുരം8.81
55.കാഞ്ഞിരപ്പള്ളി8.54
56.കോരുത്തോട്8.37
57.കടപ്ലാമറ്റം8.27
58.തിരുവാര്‍പ്പ്7.8
59.മുളക്കുളം7.53
60.കോട്ടയം7.22
61.പൂഞ്ഞാര്‍ തെക്കേക്കര7.1
62.ആര്‍പ്പൂക്കര6.8
63.നീണ്ടൂര്‍6.61
64.കല്ലറ6.18
65.മൂന്നിലവ്6
66.ചെമ്പ്5.88
67.മറവന്തുരുത്ത്5.38
68.തലനാട്5.31
69.ഞീഴൂര്‍ 5.28
70.വെളിയന്നൂര്‍ 5.24
71.വൈക്കം4.95
72.വെള്ളാവൂര്‍4.84
73.മീനച്ചില്‍4.77
74.മരങ്ങാട്ടുപിള്ളി4.17
75.തലയോലപ്പറമ്പ്3.89
76.കുറവിലങ്ങാട്3.42
77.ഭരണങ്ങാനം2.74