കോട്ടയം: ജില്ലയില്‍ 458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 456 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. പുതിയതായി 6541 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 236 പുരുഷന്‍മാരും 193 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 466 പേര്‍ രോഗമുക്തരായി. 5746 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 70002 പേര്‍ കോവിഡ് ബാധിതരായി. 64025 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16511 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.