കോട്ടയം: ആര്‍ടി ഓഫിസില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്ന വാഹനസംബന്ധമായ പരിശോധന റിപോര്‍ട്ടുകള്‍ തീര്‍പ്പാക്കാന്‍ അവസരം. കോട്ടയം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായാണ് കോടതി നടപടിക്രമങ്ങള്‍ ഒഴിവാക്കി പരിശോധന റിപോര്‍ട്ടുകള്‍ തീര്‍പ്പാക്കുന്നത്. സപ്തംബര്‍ ആറു മുതല്‍ പത്തുവരെ രാവിലെ 11 മുതല്‍ മുട്ടമ്പലത്ത് പിഎസ്‌സി ഓഫിസ് സമീപമുള്ള (എഡിആര്‍) സെന്ററില്‍ നടക്കുന്ന അദാലത്ത് വാഹന ഉടമകള്‍ പ്രയോജനപ്പെടുത്തണമെന്ന് ആര്‍ടിഒ അറിയിച്ചു.