മുന്‍ഗണനാ റേഷന്‍ കാര്‍ഡ്; അനര്‍ഹര്‍ക്ക് 15 വരെ ഒഴിവാകാന്‍ അവസരം

Update: 2021-07-13 12:29 GMT

കോട്ടയം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ള അനര്‍ഹര്‍ക്ക് പൊതുവിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി ജൂലൈ 15ന് അവസാനിക്കും. ഇതിനുശേഷവും പിഎച്ച്എച്ച് (പിങ്ക്), എഎവൈ (മഞ്ഞ), എന്‍പിഎസ് (നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും.

ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരും. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്നും പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇന്നുവരെ ജില്ലയില്‍ 4618 പേരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 2428 കാര്‍ഡുകള്‍ പിഎച്ച്എച്ച് വിഭാഗത്തിലുള്ളതാണ്. എന്‍പിഎസ് വിഭാഗത്തിലെ 1647 കാര്‍ഡുകളും എഎവൈ വിഭാഗത്തിലെ 543 കാര്‍ഡുകളുമുണ്ട്.

Tags:    

Similar News