പണ്ഡിത സൗഹൃദ സംഗമം നടത്തി

Update: 2023-07-03 09:13 GMT

കാഞ്ഞാര്‍: കാഞ്ഞാര്‍ കുടയത്തൂര്‍ പണ്ഡിതക്കൂട്ടായ്മയായ ഇസ് ലാഹുല്‍ ഉമ്മയുടെ നാലാമത് പണ്ഡിത സൗഹൃദ സംഗമം കാഞ്ഞാര്‍ ഹിദായത്തുല്‍ ഇസ് ലാം മദ്‌റസ ഹാളില്‍ നടന്നു. പി പി ഇസ്ഹാഖ് മൗലവി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയും സൗന്ദര്യവും പൂത്തുലയുന്നത് പണ്ഡിതന്മാരുടെ കൂട്ടായ്മകളിലൂടെയും സേവനങ്ങളിലൂടെയുമാണെന്നും പണ്ഡിതരുടെ നേതൃത്വത്തില്‍ ഒരുമയോടെ സഞ്ചരിച്ച നാടിന്റെ പഴയകാല ചിത്രം വീണ്ടെടുക്കുവാന്‍ ഈ കൂട്ടായ്മയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഏക സിവില്‍ കോഡിനെതിരേ സദസ്സ് സംയുക്ത പ്രമേയം പാസാക്കി. വി എച്ച് അലിയാര്‍ ഖാസിമി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, സിദ്ദീഖ് മൗലാനാ, അബ്ദുല്‍ കരീം റഷാദി, ഇല്‍യാസ് കൗസരി, അഷ്‌റഫ് അലി മൗലവി, നിസാര്‍ നജ്മി, ഷാജഹാന്‍ മളാഹിരി, സക്കീര്‍ ഹുസയ്ന്‍ മൗലവി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ സംസാരിച്ചു. കഴിഞ്ഞവര്‍ഷം ആലിംഹാഫിള് ബിരുദം പൂര്‍ത്തീകരിച്ചവര്‍, നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയവര്‍, യോഗ്യതാ പരീക്ഷകളില്‍ മികവു തെളിയിച്ചവര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി അധ്യക്ഷത വഹിച്ചു. സല്‍മാന്‍ മൗലവി അല്‍ കൗസരി ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. അബ്ദുസ്സലാം മൗലവി, നിസാര്‍ മൗലവി നജ്മി സംസാരിച്ചു.

Tags:    

Similar News