കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു

Update: 2022-03-04 00:53 GMT

കോട്ടയം: മീനച്ചില്‍ താലൂക്കിലെ കള്ള് ഷാപ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തില്‍ 20 ശതമാനം വര്‍ധനവ് വരുത്തിയതായി ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട റെയിഞ്ചുകളിലെ കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷനും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വര്‍ധനവ്.

കൂടാതെ ഫുഡ് അലവന്‍സിനും വാഷിങ് അലവന്‍സിനും വര്‍ദ്ധനവു വരുത്തി. പുതുക്കിയ വേതനത്തിന് 2022 മാര്‍ച്ച് ഒന്നു മുതലാണ് അര്‍ഹത. ജില്ലാ ലേബര്‍ ഓഫിസര്‍ വി ബി ബിജു, ലൈസന്‍സി അസോസിയേഷന്‍ പ്രതിനിധികളായ ഗോപു ജഗന്നിവാസ്, മജ്ജുമോന്‍ വി, സെബാഷ് ജോര്‍ജ്, സിഐടിയു പ്രതിനിധികളായ ജോയ് ജോര്‍ജ്, കെ രാജേഷ് കുമാര്‍, എഐടിയുസി പ്രതിനിധികളായ ബാബു കെ ജോര്‍ജ്, എം.ജി ശേഖരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.




Tags:    

Similar News