കോഴിക്കോട് ജീപ്പിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Update: 2023-06-27 18:03 GMT

കോഴിക്കോട്: കുടുംബത്തോടൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. വെള്ളിപറമ്പ് ഉമ്മളത്തൂര്‍ മാവുള്ളപറമ്പില്‍ അജീഷിന്റെ മകള്‍ ശ്രീലക്ഷ്മി (13) ആണ് മരിച്ചത്. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാത്രി എട്ടോടെ ഇരിങ്ങാടന്‍പള്ളിക്ക് സമീപമായിരുന്നു അപകടം. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം മക്കാനിയില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് വന്ന ജീപ്പ് വിദ്യാര്‍ഥിനിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. പിതാവ്: അജീഷ്. കാസര്‍കോട് ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. മാതാവ്: റിഷ.സഹോദരന്‍: ശ്രീവിനായക് (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, കെ.വി ഗോവിന്ദപുരം).





Tags:    

Similar News