കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍

Update: 2024-05-06 06:38 GMT
കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇറാനില്‍നിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവര്‍ കോസ്റ്റ് ഗാര്‍ഡിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്. ആറു മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.





Tags:    

Similar News