പയ്യോളി: മധ്യവയസ്കന് ട്രെയിന്‍തട്ടി മരിച്ചു. മല്‍സ്യമാര്‍ക്കറ്റിലെ ഹെല്‍പ്പര്‍ തൊഴിലാളിയായിരുന്ന ഇയ്യോത്തില്‍ ഖാലിദ് (51) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. പയ്യോളി റെയില്‍വേ ഗേറ്റിനടുത്ത് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടുകയായിരുന്നു. മൃതദേഹം വടകര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സഫിയ. മകന്: ജംഷീദ്.