കോഴിക്കോട്. ഹിജിറ കമ്മറ്റി ഇന്ത്യയുടെ ഹിജിറ 1445 വര്‍ഷത്തെ കലണ്ടര്‍ കാലിദ് മൂസ നദ്വി ശൈഖ് അലാവുദ്ദീന്‍ മക്കി ക് നല്‍കി പ്രകാശനം ചെയ്തു. കോഴിക്കോട് എംഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ഹിജ്‌റ കമ്മിറ്റി ഇന്ത്യ പ്രവര്‍ത്തക സംഗമത്തിലയിരുന്നു കലണ്ടര്‍ പ്രകാശനം . പ്രവര്‍ത്തക സംഗമം ഷെയ്ഖ് അലാവുദ്ദീന്‍ മക്കി ഉല്‍ഘാടനം ചെയ്തു .ചെയര്‍മാന്‍ അബ്ദുല്‍ ഹഫീദ് നദ്വി അധ്യക്ഷത വഹിച്ചു. ഡോ.കോയക്കുട്ടി ഫാറൂഖി , പദ്മ ശ്രീ അലി മണിക്ഫാന്‍, ഡോ. മുഹമ്മദ് ഹസ്സന്‍, മുഹമ്മദ് മുഹിയുദ്ദീന്‍ ബാഖവി ,കെവി. അബൂബക്കര്‍, വി. അലി , പി സ്.ഷംസുദ്ദീന്‍,ഫിറോസ് കോഴിക്കോട്, സൈനുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തക സംഗമത്തില്‍ നൂറോളം പേര് പങ്കെടുത്തു .