ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയ്ക്ക് സമീപം കൊയിലാണ്ടി സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു

Update: 2022-02-08 17:38 GMT

കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയ്ക്ക് സമീപം ട്രെയിന്‍ തട്ടി കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌കന്‍ മരിച്ചു. താഴങ്ങാടി റോഡില്‍ റഷീദ് ഹൗസില്‍ ജാഫര്‍ എന്ന ജാബിര്‍ (54) ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു അപകടം. കൊയിലാണ്ടി ടൗണില്‍ ഹോട്ടല്‍ പ്ലാസയിലെ ജീവനക്കാരനായിരുന്നു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പരേതനായ മമ്മു ഹാജിയുടെയും ഇമ്പിച്ചി ആയിശയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ റഷീദ്, അമീന്‍, ജമീല, അസ്മ, ഹസീന. ഇന്നലെയും ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയ്ക്ക് സമീപം ട്രെയിന്‍ തട്ടി കീഴരിയൂര്‍ സ്വദേശി മരണപ്പെട്ടിരുന്നു. മാക്കണഞ്ചേരി താമസിക്കും കരിങ്കിലാട്ട് ബാബു (44) ആണ് മരണപ്പെട്ടത്.

Tags:    

Similar News