എഫ്‌സിഐ തിക്കോടി ഗോഡൗണില്‍ അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുന്നുവെന്ന് ആക്ഷേപം

മുന്‍കാലങ്ങളില്‍ വയനാട്ടിലെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി താലൂക്കിലേക്ക് റേഷനരിയായി നേരിട്ടും കൂടാതെ മീനങ്ങാടി എഫ്‌സിഐ ഗോഡൗണിലേക്കും തിക്കോടി എഫ്‌സിഐയില്‍നിന്നായിരുന്നു വിതരണം നടന്നിരുന്നത്.

Update: 2020-03-05 08:00 GMT

പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തിക്കോടി ഗോഡൗണില്‍ അരി കെട്ടിക്കിടക്കുന്നതായും പഴയ അരിയും ഗോതമ്പും നശിക്കുന്നതായും ആക്ഷേപമുയര്‍ന്നു. 2016, 2017 വര്‍ഷങ്ങളില്‍ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങളാണ് വിതരണംചെയ്യാതെ കിടക്കുന്നതെന്നാണ് ആക്ഷേപം. മുന്‍കാലങ്ങളില്‍ വയനാട്ടിലെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി താലൂക്കിലേക്ക് റേഷനരിയായി നേരിട്ടും കൂടാതെ മീനങ്ങാടി എഫ്‌സിഐ ഗോഡൗണിലേക്കും തിക്കോടി എഫ്‌സിഐയില്‍നിന്നായിരുന്നു വിതരണം നടന്നിരുന്നത്.

തിക്കോടിയില്‍നിന്നും മീനങ്ങാടിക്ക് പോയ അരി തിരിമറി നടന്നതിന്റെ ഫലമായാണ് മീനങ്ങാടിക്കുള്ള വിതരണം നിലച്ചുപോയത്. അരി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തിക്കോടിയിലെ ചില ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തിക്കോടിയില്‍നിന്നും വയനാട്ടിലേക്കുള്ള വിതരണം നിലച്ചതോടെ നെഞ്ചന്‍കോടുനിന്നാണ് പിന്നീട് വയനാട്ടിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത്. തിക്കോടിയില്‍നിന്നും വയനാട്ടിലേക്കുള്ള വിതരണം നിലച്ചതോടെ മേഖലയിലെ വിതരണം താളംതെറ്റുകയായിരുന്നു.

കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള ഗോതമ്പിന് പകരം ആട്ടകൊടുക്കാന്‍ ഗോതമ്പ് ഇപ്പോള്‍ വെസ്റ്റ്ഹീലില്‍നിന്നാണ് പോവുന്നത്. ഇതുമൂലം ഇവിടുത്തെ ഗോതമ്പും നശിക്കുകയാണ്. ഓരോ ഭക്ഷ്യധാന്യകേന്ദ്രങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളടങ്ങിയസംവിധാനങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം. 

Tags:    

Similar News