ചാലിയം: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാലിയം ലൈറ്റ് ഹൗസിന് സമീപം കൈതവളപ്പില്‍ സക്കീര്‍(22) ആണ് മരിച്ചത്. ഈ മാസം എട്ടിന് സക്കീറും സുഹൃത്തും സഞ്ചരിച്ച ബൈക്ക് പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ വച്ച് ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സക്കീറിനേയും സുഹൃത്ത് തൈക്കടപ്പുറം ഹുസയ്‌ന്റെ മകന്‍ അലി അസ്‌കറിനെയും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും
തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയ സക്കീര്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് അന്ത്യം. പരപ്പനങ്ങാടി ഹുസയ്‌ന്റെയും സക്കീനയുടേയും മകനാണ് സക്കീര്‍. സഹോദരങ്ങള്‍: സഫീനത്ത്, സുമയ്യ, അന്‍സാര്‍. കബറടക്കം നാളെ ഉച്ചയ്ക്ക് ചാലിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.