തിരൂര്‍: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ : എപിജെ അബ്ദുല്‍ കലാംസ്റ്റഡി സെന്ററിന്റെ ഈ വര്‍ഷത്തെ കര്‍മശ്രേഷ്ഠ പുരസ്‌കാരം മേക്7 ഉപജ്ഞാതാവും ക്യാപ്റ്റനുമായ ഡോ:സലാഹുദ്ദീന്‍ പെരിങ്കടക്കാട്ടിന്. ആരോഗ്യ സംരക്ഷണത്തിനായി വളരെ ലളിതമായ രീതിയില്‍ 21 മിനിട്ടുകൊണ്ട് ചെയ്തു തീര്‍ക്കാവുന്ന വ്യായാമ മുറകള്‍ ജനങ്ങളെ പരിശീലിപ്പിച്ചു ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ അദ്ദേഹം കണ്ടെത്തിയ മേക് 7 പദ്ധതി ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പരിശീലനം നടത്തി വരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേക് 7 അംഗങ്ങള്‍ ആയിട്ടുള്ളത്. 2010 ല്‍ മിലിറ്ററി സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം വിഭാവനം ചെയ്ത ഈ പദ്ധതിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇതിനകം ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ' ചടങ്ങില്‍ മേക്7 അംബാസിഡര്‍ ഡോ. അറക്കല്‍ ബാവയെയും ആദരിക്കും. ഡിസംബര്‍ 14 ശനിയാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകരുടെ സംസ്ഥാന തല സംഗമത്തില്‍ കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍പുരസ്‌കാരം സമ്മാനിക്കും.