മലപ്പുറം ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ്

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 346 പേരാണ് വൈറസ് ബാധിതരായത്.

Update: 2021-02-28 13:47 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 354 പേര്‍ക്ക്. 387 പേര്‍ രോഗമുക്തരമായി. ഇതുവരെ ജില്ലയില്‍ 1,14,405 പേര്‍ രോഗമുക്തരായിട്ടുണ്ട്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 346 പേരാണ് വൈറസ് ബാധിതരായത്. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 4 പേരാണ്. വിദേശ രാജ്യത്ത് നിന്നെത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടു പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,777 പേര്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 178 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 65 പേരും ചികില്‍സയിലുണ്ട്.കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 52 പേരുമാണ് ചികില്‍സയിലുള്ളത്. ആകെ നിരീക്ഷണത്തിലുള്ളവര്‍ 20,360. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ 569 പേര്‍ മരിച്ചിട്ടുണ്ട്.

Tags:    

Similar News