കൊവിഡ്: മലപ്പുറം ജില്ലയില്‍ 4,276 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.02
2,277 പേര് വിദഗ്ധ പരിചരണത്തിനു ശേഷം ചൊവ്വാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായവരുടെ എണ്ണം 3,84,766 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 4,276 പേര് കൊവിഡ് 19 വൈറസ് ബാധിതരായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 17.02 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,277 പേര് വിദഗ്ധ പരിചരണത്തിനു ശേഷം ചൊവ്വാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായവരുടെ എണ്ണം 3,84,766 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ ജില്ലയില്‍ വര്‍ധിക്കുകയാണ്. 4,219 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധയുണ്ടായത്. 29 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 16 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 66,417 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28,602 പേര് ചികിത്സയിലാണ്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 779 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 517 പേരും 159 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 438 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,582 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
അതീവ ജാഗ്രത തുടരണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം.രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 03) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 32ആലങ്കോട് 36ആലിപ്പറമ്പ് 25അമരമ്പലം 70ആനക്കയം 49അങ്ങാടിപ്പുറം 22അരീക്കോട് 42ആതവനാട് 41ഊരകം 11ചാലിയാര്‍ 38ചീക്കോട് 53ചേലേമ്പ്ര 65ചെറിയമുണ്ടം 20ചെറുകാവ് 35ചോക്കാട് 17ചുങ്കത്തറ 96എടക്കര 47എടപ്പറ്റ 20എടപ്പാള്‍ 52എടരിക്കോട് 31എടവണ്ണ 75എടയൂര്‍ 47ഏലംകുളം 09ഇരിമ്പിളിയം 61കാലടി 07കാളികാവ് 57കല്പകഞ്ചേരി 15കണ്ണമംഗലം 53കരുളായി 46കരുവാരക്കുണ്ട് 50കാവനൂര്‍ 35കീഴാറ്റൂര്‍ 15കീഴുപറമ്പ് 31കോഡൂര്‍ 57കൊണ്ടോട്ടി 67കൂട്ടിലങ്ങാടി 66കോട്ടക്കല്‍ 43കുറുവ 15കുറ്റിപ്പുറം 56കുഴിമണ്ണ 30മക്കരപ്പറമ്പ് 13മലപ്പുറം 76മമ്പാട് 40മംഗലം 28മഞ്ചേരി 97മങ്കട 73മാറാക്കര 60മാറഞ്ചേരി 57മേലാറ്റൂര്‍ 44മൂന്നിയൂര്‍ 29മൂര്‍ക്കനാട് 93മൂത്തേടം 31മൊറയൂര്‍ 36മുതുവല്ലൂര്‍ 08നന്നമ്പ്ര 10നന്നംമുക്ക് 19നിലമ്പൂര്‍ 82നിറമരുതൂര്‍ 05ഒതുക്കുങ്ങല്‍ 20ഒഴൂര്‍ 36പള്ളിക്കല്‍ 30പാണ്ടിക്കാട് 84പരപ്പനങ്ങാടി 45പറപ്പൂര് 14പെരിന്തല്‍മണ്ണ 26പെരുമണ്ണ ക്ലാരി 24പെരുമ്പടപ്പ് 27പെരുവള്ളൂര്‍ 07പൊന്മള 15പൊന്മുണ്ടം 27പൊന്നാനി 68പൂക്കോട്ടൂര്‍ 47പോരൂര്‍ 38പോത്തുകല്ല് 43പുലാമന്തോള്‍ 22പുളിക്കല്‍ 35പുല്‍പ്പറ്റ 21പുറത്തൂര്‍ 38പുഴക്കാട്ടിരി 24താനാളൂര്‍ 28താനൂര്‍ 40തലക്കാട് 44തവനൂര്‍ 65താഴേക്കോട് 149തേഞ്ഞിപ്പലം 30തെന്നല 17തിരുനാവായ 35തിരുവാലി 48തൃക്കലങ്ങോട് 43തൃപ്രങ്ങോട് 27തുവ്വൂര്‍ 30തിരൂര്‍ 29തിരൂരങ്ങാടി 29ഊര്‍ങ്ങാട്ടിരി 38വളാഞ്ചേരി 41വളവന്നൂര്‍ 34വള്ളിക്കുന്ന് 27വട്ടംകുളം 35വാഴക്കാട് 47വാഴയൂര്‍ 38വഴിക്കടവ് 97വെളിയങ്കോട് 22വേങ്ങര 38വെട്ടത്തൂര്‍ 23വെട്ടം 42വണ്ടൂര്‍ 51