ടര്‍ഫുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി

Update: 2025-03-20 06:10 GMT
ടര്‍ഫുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി

മലപ്പുറം: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തത്തില്‍ ടര്‍ഫുകള്‍ക്ക് പോലിസ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം. വ്യാഴാഴ്ച മുതല്‍ രാത്രി 12 വരെ മാത്രമെ ടര്‍ഫുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളൂവെന്ന് പോലിസ് അറിയിച്ചു. ടര്‍ഫ് ഉടമകളുടെയും പോലിസിന്റെയും യോഗത്തിലാണ് തീരുമാനം. രാത്രി കാലങ്ങളില്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു.ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.





Tags:    

Similar News