പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ പാലക്കാട് നിന്നു കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്ന 42 ടണ്‍ ഇരുമ്പ് കമ്പികള്‍ പിടികൂടി. കെട്ടിടങ്ങളും മറ്റും നിര്‍മിക്കുമ്പോള്‍ തൂണിനു വേണ്ടി ഉപയോഗിക്കുന്ന വിധത്തിലുള്ള ഇരുമ്പുകമ്പികളാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ്(നാല്) പിടികൂടിയത്. ഇവരില്‍ നിന്ന് 5,05,000 രൂപ നികുതിയും പിഴയും ഈടാക്കി വിട്ടുനല്‍കി.
മലപ്പുറം ജില്ലാ ജിഎസ് ടി ഇന്റലിജന്‍സ് വിഭാഗം പാലക്കാട്-കോഴിക്കോട് ദേശീയ പാത കേന്ദ്രീകരിച്ച് നടത്തിയ ഷാഡോ ഓപെറേഷനിലാണ് വെട്ടിപ്പ് പിടികൂടിയത്. കോഴിക്കോട് ജിഎസ് ടി ജോയിന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) ഫിറോസ് കാട്ടില്‍, ഡെപ്യൂട്ടി കമ്മീഷണര്‍ കെ മുഹമ്മദ് സലിം എന്നിവരുടെ നിര്‍ ദേശപ്രകാരം സ്‌റ്റേറ്റ് ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണര്‍(ഇന്റലിജന്‍സ്) എ എം ഷംസുദ്ധീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ക്രമകേടു കണ്ടെത്തിയത്. അസി. സ്‌റ്റേറ്റ് ടാക്‌സ് ഓഫിസര്‍മാരായ പി എ ബാസിം, എം വി സ്വാദിഖ്, ടി വി മധുസൂദനന്‍, സി അനസ് കുഞ്ഞ്, വി അഞ്ജന, ഡ്രൈവര്‍ സുജേഷ് കെ ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. നികുതി വെട്ടിപ്പ് കണ്ടെത്താനായി രൂപീകരിച്ച മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍(ഇന്റലിജന്‍സ്) മുഹമ്മദ് സലീം അറിയിച്ചു.
GST intelligence raid; 42 tons of iron ore were seized