മഞ്ചേരി: എല്ലാ വര്‍ഷവും ഹജ്ജിന് പോവുന്നവരില്‍ 80 ശതമാനം ആളുകള്‍ മലബാറില്‍ നിന്നായിരിക്കെ ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് ആവശ്യപ്പെട്ടു. പതിനായിരകണക്കിന് ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമാവുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരാത്തത് അധികാരികള്‍ ഹാജിമാരോട് ചെയ്യുന്ന ക്രൂരതയാണെന്നും ക്യാംപ് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോവുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഹജ്ജ് ക്യാംപ് സംഘടിപ്പിച്ചത്.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തകനുമായ കുഞ്ഞ് മുഹമ്മദ് മദനി പറപ്പൂര്‍ ക്യാംപിന് നേതൃത്വം നല്‍കി. ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്‌ലാമിയ്യ: സെക്രട്ടറി സ്വാദിഖ് മദീനി, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി, അബ്ദുറഹ്മാന്‍ അന്‍സാരി, സലിം സുല്ലമി മക്ക എന്നിവര്‍ പ്രഭാഷണം നടത്തി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ബ്‌നു സലിം സമാപന പ്രസംഗം നടത്തി. ഹജ്ജ് ക്യാംപിന്റെ പൂര്‍ണരൂപം വിസ്ഡം ഗ്ലോബല്‍ ടിവി യുട്യൂബ് ചാനലില്‍ ലഭ്യമാണ്.