കെ റെയില്‍ പദ്ധതി: കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം പാര്‍ലമെന്റില്‍ അവതരിപ്പിക്കും- ഇ ടി
പാരിസ്ഥികപഠനം പൂര്‍ത്തിയാക്കാതെയും ജനദ്രോഹപരവും കച്ചവട താല്‍പര്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഗൗരവത്തിലെടുക്കാതെയും ലക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു
പരപ്പനങ്ങാടി: പാരിസ്ഥികപഠനം പൂര്‍ത്തിയാക്കാതെയും ജനദ്രോഹപരവും കച്ചവട താല്‍പര്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഗൗരവത്തിലെടുക്കാതെയും ലക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. കെ റെയില്‍ ആക്ഷന്‍ കമ്മറ്റി സംഘടിപ്പിച്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേയും പരിസരങ്ങളിലെയും ഇരകളുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ ചെങ്ങാട്ട്അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടന ചെയ്തു. കെ പി എ മജീദ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, അഡ്വ. എ എ റഹീം, അഷ്‌റഫ് ഓലപ്പീടിക, പി പി ഷാഹുല്‍ഹമീദ്, പി അലി അക്ബര്‍, നിസാര്‍ അഹമ്മദ്, കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി, പി ജഗന്നിവാസന്‍ സംസാരിച്ചു.