മലപ്പുറം: 50,000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും അടിയന്തരമായി വാങ്ങാന്‍ തീരുമാനം

Update: 2021-05-19 14:30 GMT

മലപ്പുറം: ജില്ലയിലെ കൊവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ് പരിഗണിച്ച് 50,000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്ററുകളും അടിയന്തരമായി വാങ്ങാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. രോഗ നിര്‍ണയം വേഗത്തിലാക്കുന്നതിനാണ് കൂടുതല്‍ ആന്റിജന്‍ കിറ്റുകള്‍ വാങ്ങി കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

ആന്റിജന്‍ കിറ്റുകള്‍ രണ്ടു ദിവസത്തിനകം ജില്ലയില്‍ എത്തിക്കും. 20 വെന്റിലേറ്ററുകളും ഉടന്‍ വാങ്ങും. ജില്ലയിലെ ഹോസ്പിറ്റലുകളില്‍ ഓക്‌സിജന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. നഴ്‌സുമാരുടെ ദിവസവേതനം 1100 രൂപയാക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, എഡിഎം എം സി റജില്‍, സബ് കലക്ടര്‍ കെ എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) ഡോ. ജെ. ഒ അരുണ്‍, എന്‍എച്ച്എം പ്രോജക്ട് ഡയറക്ടര്‍ ഡോ. ഷിബുലാല്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഡിഎംഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News