തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ നേതൃസംഗമം

Update: 2020-11-06 13:12 GMT

മലപ്പുറം: യുഡിഎഫിനെ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും കൂടുതല്‍ വിജയങ്ങള്‍ കരസ്ഥമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ മലപ്പുറം ജില്ലാ യുഡിഎഫ് നേതൃസംഗമം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ അധ്യക്ഷത വഹിച്ചു. വിജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുകയും യുഡിഎഫ് വിജയം കൈവരിക്കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് അനുകൂല തരംഗമാണുള്ളതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ്, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എ പി അനില്‍കുമാര്‍ എംഎല്‍എ, പി ജെ ജോസഫ്, കെ പി എ മജീദ്, പി കെ ബഷീര്‍ എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, തോമസ് ഉണ്ണിയാടന്‍, വി എ കരീം പങ്കെടുത്തു.




Tags:    

Similar News