കാട്ടുപന്നിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ കരിമ്പാറ ചെവുണ്ണി സ്വദേശി കെ ചന്ദ്രന്‍ (46) ആണ് പരിക്കേറ്റത്.

Update: 2022-01-26 13:09 GMT
നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് നട്ടെല്ലിന് പരുക്ക്. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ കരിമ്പാറ ചെവുണ്ണി സ്വദേശി കെ ചന്ദ്രന്‍ (46) ആണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 5.30ന് പാലക്കാട് ഡിപ്പോയില്‍ ജോലിക്കായ് പോവുമ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ പല്ലാവൂര്‍ വിദ്യായത്തിന് പരിസരത്ത് വച്ച് പന്നി വന്ന് ആക്രമിക്കുകയായിരുന്നു. ചന്ദ്രന്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ചികില്‍സയിലാണ്.
Tags:    

Similar News